യുക്മയുടെ ഈസ്റ് ആംഗ്ളിയന് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ജോര്‍ജ് പൈലിക്ക് സ്വതം അസോസിയെഷനായ കേംബ്രിഡ്ജ് മലയാളി അസോസിയേഷനില്‍ ഉജ്വല സ്വീകരണം നല്കി. യുക്മയുടെ ഇപ്പോഴത്തെ സെക്രട്ടറിയായ ശ്രീ. എബ്രഹാം ലൂക്കോസിനെ സമ്മാനിച്ച അതെ കേംബ്രിഡ്ജ് മലയാളി അസോസിയേഷനില്‍ നിന്ന് തന്നെയാണ് ഇപ്പോഴത്തെ ഈസ്റ് ആംഗ്ളിയന് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ജോര്‍ജ് പൈലിയും.
ഇദ്ദേഹം മികച്ച ഒരു സംഘാടകനും, അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും കൂടിയാണ്. ശ്രീ. ജോര്‍ജ് പൈലിയുടെ നേതൃത്വത്തിലുള്ള യുക്മ ഈസ്റ് ആംഗ്ളിയ വളരെ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കും എന്ന കാര്യത്തില്‍ സംശയമില്ല. ശ്രീ ജോര്‍ജ് പൈലിക്ക് കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ എല്ലാവിധ സഹകരണങ്ങളും ഭാവുകങ്ങളും നേരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല