ഒളിംപിക്സിനുള്ള ഇന്ത്യന്‍ ബോക്സിംഗ് ടീം ഇന്ന് യാത്ര തിരിക്കും. ഏഴംഗ ടീമിനെയാണ് ഇന്ത്യ അയയ്ക്കുന്നത്. ഇതില്‍ ആറ് പേരും പുരുഷ വിഭാഗത്തിലാണ്.
വനിതാ ബോക്സിംഗില്‍ അഞ്ച് പ്രാവശ്യം ചാമ്പ്യനായ മേരി കോമാണ് സംഘത്തിലെ ഏക വനിത.
ബെയ്ജിംഗ് ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവ് വിജേന്ദര്‍സിംഗ്, ദേവോന്ദ്രോസിംഗ്, ശിവഥാപ്പ, ജയ് ഭഗവാന്, മനോജ് കുമാര്‍, വികാസ് കൃഷ്ണന്, സുമിത് സംഗ്വാന് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല