ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ആഭ്യന്തര ക്രിക്കറ്റിലും, ട്വന്റി-20 ടൂര്‍ണ്ണമെന്റുകളിലും തുടര്‍ന്നും കളിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ലീ 2010-ല്‍ വിരമിച്ചിരുന്നു. 13 വര്‍ഷത്തെ കരിയറിനിടെ ടെസ്റ്റില്‍ 310-ഉം ഏകദിനത്തില്‍ 380-ഉം വിക്കറ്റുകള്‍ ലീ സ്വന്തമാക്കിയിട്ടുണ്ട്.
1999-ലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ലീ അരങ്ങേറ്റം കുറിച്ചത്.
ഏകദിനത്തില്‍ 2000-ത്തില്‍ പാകിസ്താന് എതിരെയായിരുന്നു ലീയുടെ അരങ്ങേറ്റം. 2003, 2007 ലോകകപ്പുകളില്‍ ഓസ്‌ട്രേലിയയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ബ്രെറ്റ്‌ലീ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല