1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2012

പൊണ്ണത്തടി മൂലം കിടക്കയില്‍ നിന്ന എഴുനേല്‍ക്കാനോ വാതില്‍ കടക്കാനോ കഴിയാത്ത മനുഷ്യനെ ഫയര്‍സര്‍വ്വീസ് എത്തി മുറിയുടെ ജനാല പൊളിച്ച് മാറ്റി ആശുപത്രിയിലെത്തിച്ചങ്കിലും മരിച്ചു. ഡേവിഡ് ഹര്‍സ്റ്റ് എന്ന അന്‍പത്കാരനാണ് മരിച്ചത്. 254 കിലോയിലധികം ഭാരമുളള ഇയാള്‍ കടുത്ത അണുബാധകാരണമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ലങ്കാഷെയറിലെ ബെല്‍ത്തോണിലാണ് ഹര്‍സ്റ്റ് താമസിക്കുന്നത്. നേരത്തെ ഒരു ഒപ്റ്റീഷ്യനായി ജോലി ചെയ്തിരുന്ന ഹര്‍സ്റ്റ് പൊണ്ണത്തടി കാരണം പത്ത് വര്‍ഷം മുന്‍പ് ജോലി മതിയാക്കിയിരുന്നു. അന്നുമുതല്‍ മാതാവ് ജോയ്‌സിനും സഹോദരന്‍ ക്രിസ്റ്റഫറിനുമൊപ്പമായിരുന്നു ഹര്‍സ്റ്റിന്റെ താമസം. പൊണ്ണത്തടിയുടെ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹര്‍സ്റ്റിന് രോഗം കലശലായത്. വാതിലില്‍ കൂടി പുറത്തേക്ക് വരാത്തതിനാല്‍ ഫയര്‍ സര്‍വ്വീസിനെ വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഫയര്‍ സര്‍വ്വീസെത്തി വാതില്‍ പൊളിച്ച് ഹര്‍സ്റ്റിനെ പുറത്തെടുക്കാന്‍ തീരുമാനിച്ചെങ്കിലും സ്റ്റെയര്‍ വഴി ഇത്രയും ഭാരമുളള ഒരാളെ കൊണ്ടുവരുന്നത് അപകടമായതിനാലാണ് ഹര്‍സ്റ്റ് കിടക്കുന്ന മുറിയുടെ ജനാല പൊളിച്ച് മാറ്റാന്‍ തീരുമാനിച്ചത്. ഒരു ഏരിയല്‍ ലാഡര്‍ പ്ലാറ്റ്‌ഫോമിലേക്ക് സ്ട്രച്ചര്‍ കൂട്ടിച്ചേര്‍ത്തശേഷം അതിലേക്ക് ഹര്‍സ്റ്റിനെ കിടത്തി പിന്നീട് ഈ ലാഡര്‍ ഒരു ക്രയിന്‍ പോലെ ആംബുലന്‍സിന് അടുത്തേക്ക് കൊണ്ടുവന്നശേഷം ഇയാളെ ആംബുലന്‍സിലേക്ക് കയറ്റുകയായിരുന്നു. തികച്ചും അപകടം പിടിച്ച പണിയായിരുന്നുവെന്ന് ബ്ലാക്ക്‌ബേണ്‍ ഫയര്‍‌സ്റ്റേഷനിലെ ക്രൂ മാനേജര്‍ മൈക്ക് ബിര്‍ക്‌സ് പറഞ്ഞു. ഡത്ത് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമേ മരണകാരണം കൃത്യമായി പറയാന്‍ സാധിക്കുകയുളളുവെന്ന് ഹര്‍സ്റ്റിന്റെ സഹോദരന്‍ വ്യക്തമാക്കി.

ബ്രിട്ടനിലെ ഏറ്റവും ഭാരമേറിയ കൗമാരക്കാരിയായ ജോര്‍ജ്ജിയ ഡേവിസിനെ(19) ആശുപത്രിയിലെത്തിക്കാനും ഇതേ പോലെ വീടിന്റെ ഭിത്തി പൊളിച്ചുമാറ്റേണ്ടി വന്നിരുന്നു. വെയില്‍സ് സ്വദേശിനിയായ ജോര്‍ജ്ജിയ ഇപ്പോള്‍ ഡോക്ടര്‍മാരുടെ കര്‍ശന നിയന്ത്രണത്തിന് കീഴില്‍ ആശുപത്രിയിലാണ്. കൃത്യമായ ഡയറ്റിങ്ങും മരുന്നും മൂലം ജോര്‍ജ്ജിയയുടെ ശരീരഭാരം 355 കിലോയില്‍ നിന്ന് 266 കിലോയായി കുറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.