1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2012

തോമസ്‌ പുളിക്കല്‍

ഒ.ഐ.സി.സി യു.കെയുടെ എല്ലാ റീജണുകളിലേയ്ക്കും പ്രസിഡന്റുമാരെ തെരഞ്ഞെടുത്തതായി ദേശീയ ജനറല്‍ സെക്രട്ടറിമാരായ എബി സെബാസ്റ്റ്യന്‍, ഗിരി മാധവന്‍ എന്നിവര്‍ അറിയിച്ചു. കെ.പി.സി.സി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഒരു വര്‍ഷക്കാലം യു.കെയിലെ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രാഥമികഘടകങ്ങളായ കൗണ്‍സില്‍ കമ്മറ്റികളെ തെരഞ്ഞെടുത്ത ശേഷമാണ് ഫ്രാന്‍സിസ് വലിയപറമ്പില്‍ പ്രസിഡന്റായി ദേശീയ കമ്മറ്റി നിലവില്‍ വന്നത്.

സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കി താഴെതട്ടിലെ ഘടകങ്ങളെ സംഘടിപ്പിച്ച് യു.കെയിലെ മലയാളികളെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായും ബന്ധിപ്പിക്കുന്ന കണ്ണിയായി ഒ.ഐ.സി.സി മാറും. റീജണല്‍ പ്രസിഡന്റുമാരും അതാത് റീജണുകളിലെ ദേശീയ ഭാരവാഹികളും ചേര്‍ന്ന് കൗണ്ടികളിലും പ്രാഥമിക ഘടകങ്ങളായ കൗണ്‍സിലുകളിലും യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് പുതിയ കമ്മറ്റികള്‍ രൂപീകരിക്കുന്നതാണ്. എല്ലാ റീജണുകളിലും കോണ്‍ഗ്രസ് പാരമ്പര്യവും മികച്ച സംഘാടക പാടവും കൈമുതലായുള്ളവരാണ് പ്രസിഡന്റുമാരായി വന്നിട്ടുള്ളത്.

റീജണല്‍ പ്രസിഡന്റുമാര്‍:

അഡ്വ. ജെയ്‌സണ്‍ ഇരിങ്ങാലക്കുട, നോട്ടിങ്‌ഹാം (07825597760 ഈസ്റ്റ് മിഡ്‌ലാന്റ്‌സ്), അഡ്വ. ജിജോ സെബാസ്റ്റ്യന്‍ ഇപ്‌സ്വിച്ച്, (07859213115 ഈസ്റ്റ് ആംഗ്ലിയ), ടോണി ചെറിയാന്‍, ഈസ്റ്റ് ഹാം (07889033062 ലണ്ടന്‍), സുദീപ് കുര്യന്‍, ന്യൂകാസില്‍ (07838764375 നോര്‍ത്ത് ഈസ്റ്റ്), റെഞ്ചി വര്‍ക്കി മാഞ്ചസ്റ്റര്‍ (07854354066 നോര്‍ത്ത് വെസ്റ്റ്), ബെന്നി പോള്‍, ഗില്‍ഫോര്‍ഡ് (07868314250 സൗത്ത് ഈസ്റ്റ്), തോമസ് ജോര്‍ജ്, ഡോര്‍സെറ്റ് (07872468499 സൗത്ത് വെസ്റ്റ്), ജിമ്മി മൂലംകുന്നം, ബര്‍മ്മിങ്‌ഹാം (07588953457 വെസ്റ്റ് മിഡ്‌ലാന്റ്‌സ്), അബ്രാഹം ജോര്‍ജ്, ഷെഫീല്‍ഡ് (07540976582 യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹമ്പര്‍), ചെറിയാന്‍ കെ.എസ്, ആന്‍ട്രിം (02894463669 നോര്‍ത്തേണ്‍ അയര്‍ലന്റ്), സോജന്‍ മണിയിരിക്കല്‍, അബര്‍ഡീന്‍ (07809876176 സ്ക്കോട്ട്‌ലാന്റ്), സോബന്‍ ജോര്‍ജ് തലയ്ക്കല്‍, കാര്‍ഡിഫ് (07872995083 വെയില്‍സ്)


ഇരിങ്ങാലക്കുട സ്വദേശിയായ അഡ്വ. ജെയ്‌സണ്‍ സ്ക്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ കെ.എസ്.യുവിലൂടെ പൊതുരംഗത്ത് സജീവമാണ്. കല്പറമ്പ് ബി.വി.എം സ്ക്കൂള്‍ ചെയര്‍മാന്‍ ആയിരുന്ന ജെയ്‌സണ്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് യൂണിയന്‍ ജോ.സെക്രട്ടറി, ജനറല്‍ സെക്രട്ടറി, കെ.എസ്.യു മുകുന്ദപുരം താലൂക്ക് സെക്രട്ടറി, തൃശൂര്‍ ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പൂമംഗലം മണ്ഡലം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ്-ഐ.എന്‍.ടിയു.സി ഇരിങ്ങാലക്കുട നിയോജകമണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.വൈ.എം ഇരിങ്ങാലക്കുട രൂപത കൗണ്‍സിലര്‍, ദേശീയ ശാസ്ത്രവേദി സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി, നോട്ടിങ്‌ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, നോട്ടിങ്‌ഹാം സീറോ-മലബാര്‍ മാസ് സെന്റര്‍ സെക്രട്ടറി, യു.കെ സെന്റ് തോമസ് കാത്തലിക് ഫോറം ലീഗല്‍ അഡ്വൈസര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ഭരണങ്ങാനം സ്വദേശിയായ അഡ്വ. ജിജോ സെബാസ്റ്റ്യന്‍ അരുവിത്തറ സെന്റ് ജോര്‍ജ് കോളേജില്‍ നിന്നും കൗണ്‍സിലര്‍, എം.ജി യൂണിവേഴ്‌സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് പ്രസിഡന്റ്, കോട്ടയം ജില്ലാ സെക്രട്ടറി, ചൂണ്ടച്ചേരി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, പാലാ ബാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

തലയോലപ്പറമ്പ് സ്വദേശിയായ ടോണി ചെറിയാന്‍ പുല്‍പ്രയില്‍, കൊച്ചിന്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. മികച്ച സംഘാടകനായ ടോണി, ഒ.ഐ.സി.സിയുടെ ലണ്ടന്‍ റീജിയണ്‍ കാമ്പയിന്‍ കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ വിവിധ കൗണ്‍സിലുകളില്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നതിനും സംഘടനയുടെ പ്രധാന പരിപാടികളെല്ലാം തന്നെ നടക്കുന്ന ലണ്ടനില്‍ സജീവമായ നേതൃത്വം നല്‍കുന്നതും മുന്‍പന്തിയിലുണ്ട്.

പുതുപ്പള്ളി കിഴക്കേക്കര കുടുംബാംഗമായ സുദീപ് കുര്യന്‍ സ്ക്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ കെ.എസ്.യുവിലൂടെ പൊതുരംഗത്ത് സജീവമാണ്. കോട്ടയം എം.ടി സെമിനാരി സ്ക്കൂള്‍, ബസേലിയോസ് കോളേജ് എന്നിവിടങ്ങളില്‍ യൂണിറ്റ് സെക്രട്ടറിയായിരുന്നു.

പിറവം സ്വദേശിയായ രഞ്ജി വര്‍ക്കി വള്ളവത്താട്ടില്‍ അഖില കേരള ബാലജനസഖ്യം പിറവം യൂണിയന്‍ പ്രസിഡന്റ്, മധ്യമേഖല ട്രഷറര്‍, കൂത്താട്ടുകുളം മണിമലക്കുന്ന് ഗവ. കോളേജ്‌ യൂണിയന്‍ അംഗം, കെ.എസ്.യു മൂവാറ്റുപുഴ താലൂക്ക് കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പി.ആര്‍.ഒ, നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

അങ്കമാലി മൂക്കന്നൂര്‍ സ്വദേശിയായ ബെന്നി പോള്‍, ആലുവ യു.സി കോളേജ്, കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവ. പോളി ടെക്‌നിക് എന്നിവിടങ്ങളില്‍ കെ.എസ്.യു യൂണിറ്റ് ഭാരവാഹിയായിരുന്നു.

കടുത്തുരുത്തി സ്വദേശിയായ തോമസ് ജോര്‍ജ്, കുറവിലങ്ങാട് ദേവമാതാ കോളേജ് യൂണിയന്‍ ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

യു.കെയിലെ കുട്ടനാട് സംഗമത്തിന്റെ സാരഥികളിലൊളായ ജിമ്മി മൂലംകുന്നം, കുട്ടനാട്ടിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവും ആലപ്പുഴ ഡി.സി.സി ജനറല്‍ സെക്രട്ടറിയും 1965ല്‍ കുട്ടനാട് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്ത രാമങ്കരി മൂലംകുന്നം പരേതനായ അഡ്വ. എം.സി. ജോസഫിന്റെ പുത്രനാണ്. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ കെ.എസ്.യു പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ജിമ്മി, ബ്രിട്ടനില്‍ എത്തുന്നതിന് മുന്‍പ് പത്ത് വര്‍ഷത്തോളം മസ്ക്കറ്റില്‍ ആയിരുന്നു. ബര്‍മ്മിങ്‌ഹാം സിറ്റി കൗണ്‍സില്‍ ഒ.ഐ.സി.സി കമ്മറ്റിയുടെ സ്ഥാപക പ്രസിഡന്റായിരുന്നു.

പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ അബ്രാഹം ജോര്‍ജ്, അഖില കേരള ബാലജനസഖ്യം സംസ്ഥാന വൈസ് പ്രസിഡന്റ്, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, ശ്രീ വി.എം സുധീരന്‍ പ്രസിഡന്റായ കമ്മറ്റിയില്‍ കെ.എസ്.യു സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം, കോഴഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി, കോഴഞ്ചേരി ജേസീസ് – ലയണ്‍സ് ക്ലബ് പ്രസിഡന്റ്, ഒ.ഐ.സി.സി കുവൈറ്റ് ജോ.സെക്രട്ടറി, ഷെഫീല്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, യുക്‌മയുടെ ദേശീയ കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കടുത്തുരുത്തി ഞീഴൂര്‍ സ്വദേശിയായ കെ. എസ് . ചെറിയാന്‍ കുതിരവേലില്‍ തലയോലപ്പപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജ് യൂണിയന്‍ ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി, കൗണ്‍സിലര്‍, കെ.എസ്.യു വൈക്കം താലൂക്ക് കമ്മറ്റി അംഗം, കോട്ടയം ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ്, കടുത്തുരുത്തി ഹൗസിങ് സൊസൈറ്റി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോതമംഗലം സ്വദേശിയായ സോജന്‍ മണിയിരിക്കല്‍ എം.ജി യൂണിവേഴ്‌സിറ്റിയിലെ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയായ എംപോയ്‌സ് യൂണിയന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

തൊടുപുഴ സ്വദേശിയായ സോബന്‍ ജോര്‍ജ് തലയ്ക്കല്‍ വാഴൂര്‍ എന്‍.എസ്.എസ് കോളേജില്‍ കെ.എസ്.യു നേതൃരംഗത്ത് സജീവമായിരുന്നു. യൂറോപ്പിലെ മെഗാ സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്ന ഫ്രണ്ട്‌സ് യുണൈറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്. ഐക്യകേരളത്തിലെ ആദ്യ രണ്ട് നിയമസഭകളില്‍ അംഗമായിരുന്ന കുസുമം ജോസഫിന്റെ സഹോദര പൗത്രനാണ് സോബന്‍.

ഒ.ഐ.സി.സി യു.കെയുടെ പ്രാഥമിക യൂണിറ്റുകള്‍ രൂപീകരിക്കുന്നതിനായും മറ്റും നടക്കുന്ന കാമ്പയിനില്‍ ജനാധിപത്യ മതേതര വിശ്വാസികളായ യു.കെയിലെ മുഴുവന്‍ പ്രവാസി മലയാളികളുടേയും സഹകരണം റീജണല്‍ പ്രസിഡന്റുമാര്‍ക്ക് ഉണ്ടാവണമെന്ന് ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് വലിയപറമ്പില്‍ അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.