1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2012

ലങ്കര ഓര്‍ത്തഡോക്സ് സഭ യുകെ – യൂറോപ് – ആഫ്രിക്ക ഭദ്രാസന കുടുംബ സംഗമം ഓഗസ്റ്റ് 24 മുതല്‍ 26 വരെ സ്റ്റാഫോര്‍ഡ് ഷെയറിലെ വൈറ്റ് മൂര്‍ലേക്കില്‍ നടക്കും. ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് നേതൃത്വം നല്‍കും.

സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, മതരംഗത്ത് ലോകം ഇന്നെത്തിനില്‍ക്കുന്ന വഴിത്തിരിവുകളിലൂടെ പുതിയ ദശാസന്ധിയോട് സഭയുടെ പ്രതികരണം എന്ന മുഖ്യചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഫിലഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. എം.കെ. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. ഫാ. മാത്യു അലക്സാണ്ടര്‍, മറിയം സീന വര്‍ഗീസ്, ഫാ. വിജയ് ഏബ്രഹാം, എലിസബത്ത് ജോയി, ഫാ. ഏബ്രഹാം തോമസ്, എം.എസ്. സ്കറിയ റമ്പാന്‍, ഡബ്ള്യുസിസി അംഗം ഡോ. മനോജ് കുര്യന്‍ എന്നിവര്‍ പ്രാസംഗികരായെത്തും.

യുകെയിലെ മലങ്കര ഓര്‍ത്തഡോക്സ് സഭാ അംഗങ്ങള്‍ക്ക് വാരാന്ത്യത്തോടൊപ്പം പ്രകൃതിയുടെയും മനുഷ്യസ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഓര്‍മകള്‍ ഉണര്‍ത്താന്‍ കൂടി ഈ അവസരം പ്രയോജനപ്പെടുത്താം. മുന്നൂറ്റിയന്‍പതോളം പേര്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നു സംഘാടകരായ ഭദ്രാസന സെക്രട്ടറി ഫാ. ജോര്‍ജ് ജോയി, കണ്‍വീനര്‍ ഡോ. തോമസ് ജേക്കബ് (റെമ്മി), ഡോ. അജയ് മാത്യൂസ്, ബൈജു കുര്യാക്കോസ്, ഡോ. സന്ദീപ് മാത്യൂസ് എന്നിവര്‍ പറഞ്ഞു. പതിവ് പ്രാര്‍ത്ഥനകള്‍ക്കും കുര്‍ബാനയ്ക്കും പുറമേ വിവിധ പ്രായക്കാര്‍ക്കായുള്ള ആരാധനകളും പ്രത്യേക സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്. ചര്‍ച്ചകളില്‍ പങ്കെടുക്കാനും വിശ്വാസ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ഈ ആത്മീയവേദിയില്‍ അവസരമുണ്ട്. പന്ത്രണ്ട് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ചെറിയ കുട്ടികള്‍ക്കും പ്രത്യേക ബാലവേദി നടക്കും. ആരാധനയിലും സമ്മേളനത്തിലും അത്യാധുനിക സംഗീത ഉപകരണങ്ങളില്‍ പ്രാവീണ്യം നേടിയ പ്രത്യേക ഗായകസംഘവും സമ്മേളനത്തെ ക്രൈസ്തവ സാക്ഷ്യത്തിന്റെ സംഗീതവേദിയാക്കും.

ആധുനികവും പരമ്പരാഗതവുമായ ആരാധനാ രീതികളെ ഏകോപിപ്പിച്ച് ‘അര്‍ച്ചന എന്ന പേരില്‍ നടക്കുന്ന പ്രത്യേക വിശ്വാസ സാംസ്കാരിക ആരാധനാ സംഗമം ക്രൈസ്തവ കലാരൂപങ്ങളിലെ ആത്മീയത തേടുന്ന അനുഭവമാകും. ക്രൈസ്തവ വിശ്വാസത്തിന്റെ ഭിന്നഭാവങ്ങള്‍ വെളിപ്പെടുത്തുന്ന വിവിധ നൃത്തരൂപങ്ങളും വേദിയില്‍ അണിനിരക്കും. പ്രാര്‍ഥനയും ആരാധനയും സംസ്കാരവും കലയും കൂടിച്ചേരുന്ന പരിപാടി വിശ്വാസികളുടെ മനസ്സില്‍ വിസ്മയലോകം തീര്‍ക്കും. പാട്ട്, പ്രാര്‍ഥന, കാതോലിക്കേറ്റിന്റെ ശതാബ്ദി ആചരണം, വൈദിക സംഗമം എന്നിവയാണ് സമാപന ചടങ്ങുകള്‍. യുവജനങ്ങള്‍ക്കായി ക്യാംപ് ഫയറും നടക്കും. ബ്രിട്ടീഷ് പാരമ്പര്യത്തില്‍ അധിഷ്ഠിതമായ കടങ്കഥകളും അന്താക്ഷരിയും ക്രമീകരിച്ചിട്ടുണ്ട്. ഫെയ്സ് ബുക്കിലും മറ്റു പൊതു നെറ്റ് വര്‍ക്കുകളിലും കൂടി പരസ്പരം അറിയാനും അവസരമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.