ബോളിവുഡ് താരം അനുപം ഖേര്‍ വീണ്ടും മലയാള സിനിമയിലെത്തുന്നു. സൂര്യരേഖയുടെ ബാനറില്‍ കെ.എന്‍. ശശിധരന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘നയന’ എന്ന ചിത്രത്തിലാണ് അനുപം ഖേര്‍ വീണ്ടുമെത്തുന്നത്. കെ.എന്‍. ശശിധരന്‍തന്നെ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ട് നിര്‍വഹിക്കുന്നു. ഇന്നസെന്റ്, സിദ്ദീഖ്, ജിമി, ബേബി അനിഘ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഗാനരചന: കെ.എന്‍. ശശിധരന്, സംഗീതം: മോഹന്‍സിത്താര. ചിത്രീകരണം ഉടന്‍ ആരംഭിക്കുന്ന ‘നയന’യുടെ പ്രാരംഭനടപടികള്‍ പൂര്‍ത്തിയാവുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല