ഇനി മുതല്‍ ഇവള് ഞങ്ങള്‍ക്ക് മകനാണ്. വെറുതേ പറഞ്ഞതല്ല. സ്വന്തം മകളെ ആണ്‍കുട്ടിയായി ജീവിക്കാന്‍ അനുവദിക്കുമെന്ന മാതാപിതാക്കളുടെ തീരുമാനമാണ്. നാല് വയസ്സുകാരിയായ സോഫിയാണ് ഇനി മുതല്‍ ജാക് എന്ന പേരില്‍ ആണ്‍കുട്ടിയായി ജീവിക്കാന്‍ പോകുന്നത്. ഇതിന് മുന്നോടിയായി മാതാപിതാക്കള്‍ സോഫിയുടെ തലമുടി ആണ്‍കുട്ടികളുടേത് പോലെ വെട്ടി. സ്കൂളിലെ ടീച്ചര്‍മാരോടും ഇനി മുതല്‍ സോഫിയെ ആണ്‍കുട്ടിയായി കരുതണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാതാപിതാക്കളായ സാറയും യുറി ബ്രൗണുമാണ് സ്വന്തം മകളെ മകനാക്കി മാറ്റിയത്.
മകളുടെ നിര്‍ബന്ധം മൂലമാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് മാതാപിതാക്കള്‍ അറിയിച്ചു. ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ അകപ്പെട്ട ആണ്‍കുട്ടിയാണ് സോഫിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. രണ്ട് വയസ്സുളളപ്പോഴാണ് സോഫി ആദ്യമായി താന്‍ ആണ്‍കുട്ടിയാണന്ന് പറയുന്നത്. പലപ്രാവശ്യം തിരുത്താന്‍ നോക്കിയെങ്കിലും സോഫി വീണ്ടും വീണ്ടും താന്‍ ആണ്‍കുട്ടിയാണന്ന് പറഞ്ഞുകൊണ്ടിരുന്നു. നാല് വയസ്സുളളപ്പോള്‍ മുതല്‍ പെണ്‍കുട്ടികളുടെ വസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചതോടെയാണ് മാതാപിതാക്കള്‍ മാനസിക പരിശോധനകള്‍ക്ക് സോഫിയെ വിധേയമാക്കിയത്. ജെന്‍ഡര്‍ ഐഡന്റിറ്റി ഡിസോഡറാണ് സോഫിക്കെന്ന് പരിശോധനകളിലൂടെ മനസ്സിലായി.
മിക്കപ്പോഴും ആണ്‍കുട്ടികളെ പോലെയാണ് സോഫിയുടെ പെരുമാറ്റം. ടിവിയില്‍ ആണ് കഥാപാത്രങ്ങളോടെയാണ് കൂടുതല്‍ അടുപ്പം. സ്കൂളില്‍ പോകുമ്പോഴും ആണ്‍കുട്ടികളെ പോലെ വസ്ത്രം ധരിച്ചുകൊണ്ടാണ് നടക്കുന്നത്. അനാട്ടമി ബുക്കു വച്ച് സോഫിയെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും എപ്പോഴാണ് തന്നെ ആണ്‍കുട്ടിയാക്കി മാറ്റുന്നതെന്നാണ് അവള് എന്നോട് ചോദിച്ചത് – വീട്ടമ്മയായ സാറ പറഞ്ഞു. തുടര്‍ന്നാണ് മാതാപിതാക്കള്‍ മകളെ മകനായി വളര്‍ത്താന്‍ തീരുമാനമെടുത്തത്. സോഫിയുടെ ജീവിതത്തില്‍ എടുക്കാവുന്ന നല്ല തീരുമാനം തന്നെയാണ് ഇതെന്ന് പിതാവ് യുരി ബ്രൗണ്‍ പറഞ്ഞു. തങ്ങളുടെ കുട്ടി ട്രാന്സ്ജെന്ഡറാണന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. നിര്‍ബന്ധിച്ച് അവളെ പെണ്കുട്ടിയാക്കുന്നത് അവളുടെ ജീവിതം തന്നെ തകര്‍ത്തുകളയും. അതിനാലാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ധ്യാപകനായ യുരി ബ്രൗണ്‍ പറഞ്ഞു. കിഴക്കന്‍ അമേരിക്കയില്‍ താമസിക്കുന്ന ഈ ദമ്പതികള്‍ക്ക് ജാക്കിനെ കൂടാതെ ഒളിവിയ എന്ന മകള്‍ കൂടിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല