ലണ്ടന്‍ : ബ്രട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സില്‍ ഇനി മുതല്‍ ദേശീയ പതാകയും. ദേശീയ പതാകയും റോയല്‍ ക്രസ്റ്റും ഉള്‍പ്പെടുത്തിയ പുതിയ ഡിസൈന്‍ അണിയറയില്‍ തയ്യാറായി കഴിഞ്ഞു. ഇതോടെ സ്വന്തം ദേശീയപതാക ഡ്രൈവിംഗ് ലൈസന്‍സില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി യുകെ. രണ്ടായിരത്തി പതിനഞ്ചോടെ പുതിയ ഡിസൈന്‍ നിലവില്‍ വരും. യൂറോപ്യന്‍ യൂണിയന്റെ പതാക രേഖപ്പെടുത്തിയിട്ടുളള നിലവിലെ ലൈസന്‍സ് 1996 ലാണ് നിലവില്‍ വന്നത്. എന്നാല്‍ ഇംഗ്ലണ്ട്, സ്കോട്ട്ലാന്‍ഡ്, വെയ്ല്‍സ് എന്നിവയുടെ പതാകകള്‍ ചെലവുചുരുക്കുന്നതിന്റെ ഭാഗമായി പുതിയ ഡിസൈനില്‍ ഉള്‍ക്കൊളളിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല