പല ഫോണ്‍ കമ്പനികളും ഉപഭോക്താക്കള്‍ക്ക് നല്കുന്ന ബില്ല് കണ്ട് കഴിഞ്ഞാല്‍ ബോധം കെട്ട് പോകും. എന്നാല്‍ ചെലവു കുറഞ്ഞ രീതിയിലും കാള്‍ ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇത്തരത്തില്‍ ചെലവു കുറഞ്ഞ രീതിയില്‍ വിളി്ക്കാന്‍ കഴിയുന്ന നമ്പരുകളുണ്ട്.
01/ 02 നമ്പരുകള്‍
ഇത് എല്ലാ ദിവസവും വിളിക്കാവുന്ന ലോക്കല്‍ നമ്പരുകളാണ്. ഈ ഫ്രീ കോളുകള്‍ നിങ്ങളുടെ ലാ്ന്‍ഡ് ലൈന്‍ പാക്കേജിലോ മൊബൈല്‍ പാക്കേജിലോ ഉള്‍പ്പെടുത്താവുന്നതാണ്. പീക്ക് ടൈമില്‍ ഒരു മിനിട്ടിന് അഞ്ച് പെന്നിയും ഓഫ് പീക്ക് സമയത്ത് ലാന്‍ഡ്ലൈനില്‍ നിന്ന് ഒരു പെന്നിയുമാണ് ഇതിന്റെ നിരക്ക്. മിക്കവാറും എല്ലാ ലാന്‍ഡ്ലൈന്‍ കോണ്ട്രാക്ടര്മാരും വൈകുന്നേരങ്ങളിലും ആഴ്ചാവസാനങ്ങളിലും ഈ നമ്പരുകളിലേക്ക് ഫ്രീ കോളുകള്‍ അനുവദിക്കാറുണ്ട്. മൊബൈലില്‍ നിന്ന് ഒരു മിനിട്ടിന് പത്ത് പെന്നിയാണ് ഈ നമ്പരുകള്‍ ഈടാക്കുന്നത്.
03 നമ്പരുകള്‍
വലിയ ചാര്‍ജ്ജുകള്‍ നല്‍കേണ്ടി വരുന്ന 09 നമ്പരുകള്ക്കുളള പകരക്കാരനായിട്ടാണ് 03 നമ്പരുകള്‍ കൊണ്ടുവന്നത്. 2007ല്‍ ടെലഫോണ്‍ വ്യവസായ റെഗുലേറ്ററായ ഓഫ്കോമാണ് ഇത്തരത്തിലൊരു സംവിധാനം ഏര്‍പ്പെടുത്തിയത്. 03 നമ്പരുകള്‍ക്ക് ലോക്കല്‍ ഏരിയ കോളുകളുടെ അതേ ചാര്‍ജ്ജ് മാത്രമേ ആകുന്നുളളു. നിങ്ങളുടെ മാസ പ്ലാനില്‍ ഇതു കൂടി ഉള്‍പ്പെടുത്താവുന്നതാണ്.
0500 നമ്പരുകള്‍
ഈ നമ്പരുകളിലേക്ക് ലാന്‍ഡ്ലൈനില്‍ നിന്നുളള കോളുകള്‍ ഫ്രീയാണ്. എന്നാല്‍ മൊബൈലില്‍ നിന്നാണങ്കില്‍ ഇതിന് കാശ് നല്‍കേണ്ടിവരും. ഉദാഹരണത്തിന് വൊഡാഫോണ്‍ ഈ നമ്പരുകളിലേക്ക് ഒരു മിനിട്ടിന് 14 പെന്നിയും ഓറഞ്ച് മൊബൈല്‍ മിനിട്ടിന് ഇരുപത് പെന്നിയുമാണ് ഈടാക്കുന്നത്.
0845,0870 നമ്പരുകള്‍
ഈ രണ്ട് നമ്പരുകള്‍ക്കും ചില ലാന്‍ഡ്ലൈന്‍ പാക്കേജുകള്‍ ലഭ്യമാണ്. ഉദാഹരണത്തിന് സ്കൈയും ടാക് ടാകും,BT യും ഈ നമ്പരുകള്‍ തങ്ങളുടെ മന്ത്ലി പ്ലാനില്‍ ഉള്‍പ്പെടുത്തി ഫ്രീയായി നല്‍കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം മൊബൈല്‍ കമ്പനികളും ഈ നമ്പരിലേക്ക് 14 പെന്നി മുതല്‍ 40 പെന്നി വരെ ഈടാക്കാറുണ്ട്.
0800,0808 നമ്പരുകള്‍
ഈ രണ്ട് നമ്പരുകളിലേക്കും മൊബൈലില്‍ നിന്ന് വിളിച്ചാല്‍ ചാര്‍ജ്ജാകും. എന്നാല്‍ ലാന്‍ഡ്ലൈനില്‍ നിന്നുളള കോളുകള്‍ സൗജന്യമാണ്. ഉദാഹരണത്തിന് O2 അവരുടെ മാസവരിക്കാര്ക്ക് ഈ നമ്പരുകളിലേക്ക് വിളിക്കാന്‍ ഒരു മിനിട്ടിന് 20 പെന്നിയും അല്ലാത്തവര്‍ക്ക് ഒരു മിനിട്ടിന് 15 പെന്‍സുമാണ് ഈടാക്കുന്നത്.
0871,0844 നമ്പരുകള്‍
ഈ രണ്ട് നമ്പരുകളിലേക്കുമുളള കോളുകള്‍ക്ക് ലാന്‍ഡ്ലൈനില്‍ നിന്നായാലും മൊബൈലില്‍ നിന്നായാലും ചാര്‍ജ്ജ് ഈടാക്കാറുണ്ട്. വൊഡാഫോണ്‍ ഈ നമ്പരുകളിലേക്ക് ഒരു മിനുട്ടിന് മുപ്പത്തിയഞ്ച് പെന്നിയാണ് ഈടാക്കാറുളളത്. എന്നാല്‍ ബിടിയാകട്ടെ ലാന്‍ഡ് ലൈനില്‍ നിന്ന് ഈ നമ്പരുകളിലേക്ക് വിളിച്ചാല്‍ പത്ത് പെന്നി മാത്രമേ ഈടാക്കാറുളളു.
070 നമ്പരുകള്‍
070 യില്‍ തുടങ്ങുന്ന നമ്പരുകള്‍ മൊബൈല്‍ നമ്പരുകളല്ല. ഇവ ഒരു ഫോണില്‍ നിന്ന് മറ്റൊന്നിലേക്ക് ഡൈവര്‍ട്ട് ചെയ്തുവരുന്ന നമ്പരുകളെയാണ് സൂചിപ്പിക്കുന്നത്. ഇത് സാധാരണ കോളുകളേക്കാള്‍ ചെലവേറിയതാണ്. പല കമ്പനികളും ഇത് പ്ലാനില്‍ ഉള്‍പ്പെടുത്താറില്ല.വൊഡാഫോണ്‍ ഈ നമ്പരിലേക്ക് ഏറ്റവും കുറഞ്ഞത് 66.4 പെന്നിയാണ് ഒരു മിനിട്ടിന് ഈടാക്കുന്നത്. എന്നാല്‍ ഓറഞ്ചാകട്ടെ ഒരു മിനിട്ടിന് എഴുപത്തിയാറ് പെന്നിയാണ് ഈടാക്കുന്നത്. ലാന്‍ഡ്ലൈനില്‍ നിന്നുളള കോളിനും കാശാകും.
09 നമ്പരുകള്‍
09ല്‍ തുടങ്ങുന്ന നമ്പരുകള്‍ പ്രീമിയം റേറ്റ് നമ്പരുകളെപോലെ ചെലവേറിയതാണ്. പല കമ്പനികളുടേയും നിരക്കില്‍ വ്യത്യാസമുണ്ടെങ്കിലും ലാന്‍ഡ്ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ ഈ നമ്പരുകളിലേക്ക് വിളിച്ചാല്‍ വന്‍ തുക ചാര്‍ജ്ജായി ഈടാക്കും. ഈ നമ്പരുകളിലേക്കുളള കോളിന് വൊഡാഫോണ്‍ മിനിട്ടിന് 51 പെന്നി മുതല്‍ 2.04 പൗണ്ട് വരെ ഈടാക്കാറുണ്ട്.
ഇത്തരം ചെലവേറിയ നമ്പരുകളിലേക്ക് വിളിച്ച് കാശ് കളയാതെ നിങ്ങള്‍ക്ക് പണം സൂക്ഷിക്കാന്‍ കഴിയും. പല കമ്പനികളും വിദേശത്തു നിന്ന് വിളിക്കാനായി ഒരു നമ്പര്‍ നല്കിയിട്ടുണ്ടാകും. സാധാരണയായി ഇത് +44 എന്ന നമ്പരിലാണ് തുടങ്ങുന്നത്. നിങ്ങള്‍ വിദേശത്തുളള ആളല്ലങ്കിലും നിങ്ങള്‍ക്ക് ഈ നമ്പരുകള്‍ ഉപയോഗിച്ച് വിളിക്കാവുന്നതാണ്. കമ്പനിയുടെ വെബ്ബ്സൈറ്റില്‍ നോക്കിയാല്‍ നിങ്ങളുടെ വീടിന് ഏറ്റവും അടുത്തുളള ബ്രാഞ്ച് കണ്ടെത്താന്‍ കഴിയും. അവിടെ വിളിച്ച് കമ്പനിയുടെ ഹെഡ് ഓഫീസിലേക്ക് റീഡയറക്ട് ചെയ്യാന്‍ പറഞ്ഞാല്‍ കുറഞ്ഞ ചെലവില്‍ വിളിക്കാവുന്നതാണ്.
www.saynoto0870.com എന്ന വെബ്ബ്സൈറ്റില്‍ നോക്കിയാല്‍ യുകെയിലെ കമ്പനികളുടെ ലിസ്റ്റും അവരുടെ 08 നമ്പരുകള്‍ക്ക് പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന നമ്പരുകളുടെ ലിസ്റ്റും നല്കിയിട്ടുണ്ടാകും. സൈറ്റില്‍ കമ്പനിയുടെ പേര് നല്കയാല് ഫോണ്‍ നമ്പര്‍ കണ്ടെത്താനുളള സേര്‍ച്ച് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്മാര്ട്ട്ഫോണിനായുളള ആപ്ലിക്കേഷനും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്
നിങ്ങള്‍ക്ക് വീട്ടില്‍ ഒരു ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില് ഫോണ്‍ വിളിക്കുന്നതിന് പകരം ഒരു മെയില്‍ അയക്കുക. ഇത് നിങ്ങുളുടെ പരാതിക്ക് ഒരു തെളിവായി അവശേഷിക്കുകയും ചെയ്യും ഒപ്പം ചെലവ് കുറയ്ക്കുകയുമാകാം.
ബിടി അടക്കമുളള ചില ടെലഫോണ്‍ കമ്പനികള്‍ തിരഞ്ഞെടുത്ത ചില 08 നമ്പരുകളിലേക്ക് കുറഞ്ഞ ചാര്‍ജ്ജ് ഈടാക്കാറുണ്ട്. ഇത്തരം ഫെയര്‍ യൂസേജ് പോളിസി അനുസരിച്ച് നിങ്ങള്‍ക്ക് 08 നമ്പരുകളിലേക്ക് 1000 മിനിട്ടോ 150 കോളുകളോ കുറഞ്ഞ ചാര്‍ജ്ജിലോ സൗജന്യമായോ വിളിക്കാവുന്നതാണ്. ഈ പരിധി കഴിഞ്ഞാല്‍ സാധാരണ ഈടാക്കുന്ന ചാര്‍ജ്ജ് തന്നെ ഓരോ കോളിനും കമ്പനി ഈടാക്കിയിരിക്കും. അതിനാല്‍ തന്നെ പരിധി കഴിയുമ്പോള്‍ ഉപഭോക്താവിനെ അറിയിക്കേണ്ടത് ഫോണ്‍ കമ്പനിയുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഈ പോളിസി ലാന്‍ഡ്ലൈനുകള്‍ക്ക് മാത്രമാണ് ബാധകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല