യുകെ ദര്‍ശിക്കുവാന്‍ പോകുന്ന വലിയ കാത്തലിക് കണ്‍വന്‍ഷ നാകുന്ന ‘യഹോവയിരെ കണ്‍വന്‍ഷനായി നോട്ടിങ്ഹാം അരീന തയാറെടുക്കുന്നു.
കേരള കത്തോലിക്കാ സഭയില്‍ തുടങ്ങി ലോകമെങ്ങും അലയടിച്ച പോട്ട ഡിവൈന്‍ കേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കംപറമ്പിലിനെ സ്വീകരിക്കുവാനും ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലൂടെ യുകെയിലെ വിശ്വാസ സമൂഹത്തിന് സാധിക്കും.9000 ആളുകളെ ഉള്‍ക്കൊള്ളാവുന്ന നോട്ടിങ്ഹാം അരീനയില്‍ ഇദംപ്രഥമമായിട്ടാണ് യുകെയിലെ തന്നെ ഒരു കാത്തലിക് ശുശ്രൂഷ നടക്കുന്നത്.
യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ആദ്യമായിട്ടാണ് ധ്യാനങ്ങളുടെ ആചാര്യനായ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ശുശ്രൂഷ നയിക്കുന്നത്.
നോട്ടിങ്ഹാം എഫ് എം അരീനയിലേക്കുള്ള പ്രവേശനം സൌജന്യ പാസ് മുഖാന്തിരമായിരിക്കും. പ്രവേശന കവാടത്തിങ്കല്‍ നിന്നും യുകെ സെഹിയോന്‍ മിനിസ്ട്രി അംഗങ്ങളില്‍ നിന്നും സൌജന്യ പാസ് സ്വീകരിച്ച് സെക്യൂരിറ്റി ഗാര്‍ഡുകളെ കാണിച്ചാല്‍ മാത്രമേ പ്രവേശനം സാധ്യമാകൂ. രാവിലെ എട്ടിന് ആരംഭിക്കുന്ന ധ്യാനം വൈകിട്ട് നാലിന് സമാപിക്കും.
വിലാസം:
കാര്‍പാര്‍ക്കിങ് സ്ഥലങ്ങള്‍
NCP, Stoney Street, NG1 1LS രാവിലെ എട്ടിന് മുന്‍പാണെങ്കില്‍ മൂന്നര പൌണ്ട് അല്ലെങ്കില്‍ പതിനാറര പൌണ്ട്.)
East Midlands Transtation, Ng 2 3 AQ (നാല് പൌണ്ട്)
Queens Drive, NG 2 3 AS (മൂന്നര പൌണ്ട്)
Brook Street NG1 1AP (നാലര പൌണ്ട്)
Park and Ride, NG 7 7 NU(പാര്‍ക്കിങ് സൌജന്യം, 15 മിനിറ്റ് ട്രാമില്‍ യാത്ര ചെയ്താല്‍ ലെയ്സ് മാര്‍ക്കറ്റില്‍ വരാം.)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല