ഒളിംപിക്സില്‍ ഇന്ത്യ കൂടുതല്‍ മെഡല്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന് ആനന്ദ്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കായികരംഗത്തെ സൂപ്പര്‍ പവറായി ഇന്ത്യ മാറും. ചെസില്‍ നിരവധി ജൂനിയര്‍ താരങ്ങള്‍ വളര്‍ന്ന് വരുന്നുണ്ട്.
അവര്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ ചെസ്സില്‍ ഇന്ത്യയെ പിറകിലാക്കാന്‍ മറ്റു രാജ്യങ്ങള്‍ക്ക് കഴിയില്ല. ചെസ് സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും ആനന്ദ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല