പങ്കാളിയുടെ വിശ്വാസ്യതയില്ലായ്മയാണ് പലപ്പോഴും കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുന്നത്. പങ്കാളി നിങ്ങളെ ചതിക്കുന്നുവെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളിലും എല്ലാം ശരിയാണന്ന് നടിക്കുന്നത് കാര്യങ്ങള്‍ കുടുതല്‍ വഷളാക്കാനെ ഉപകരിക്കൂ. പങ്കാളിക്ക് മുന്നില്‍ അഭിനയിക്കാതിരിക്കുക. ഭര്‍ത്താവിനോ/ഭാര്യക്കോ മറ്റൊരു ബന്ധമുണ്ടെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക. ഒരിക്കലും ഇത് നിങ്ങളുടെ പങ്കാളിയുടെ രഹസ്യബന്ധം കണ്ടെത്താനുളള കുറക്കുവഴിയല്ല. ഒപ്പം ഇവ നൂറ് ശതമാനം ശരിയാകണമെന്നുമില്ല. എന്നാലും ഈ ലക്ഷണങ്ങള്‍ നിങ്ങളുടെ പങ്കാളി കാണിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അവന്/ അവള്‍ക്ക് എന്തോ നിങ്ങളോട് ഒളിക്കാനുണ്ടെന്നാണ്.
ഫോണ്‍ ചെയ്യാന്‍ മുറിക്ക് പുറത്തിറങ്ങുക
സാധാരണ നിങ്ങളുടെ സാന്നിധ്യത്തില്‍ ഫോണ്‍ ചെയ്യാറുളള പങ്കാളി ഏതെങ്കിലും കോള്‍ വരുമ്പോള്‍ മുറിക്ക് പുറത്തുപോയി സംസാരിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം അയാള്‍ക്ക് നിങ്ങളോട് എന്തോ ഒളിക്കാനുണ്ടെന്നാണ്.
ജോലിക്ക് ശേഷം താമസിച്ച് വരുന്നത്.
പങ്കാളിയുടെ ജോലി സമയം പെട്ടന്ന് മാറുന്നത് ശ്രദ്ധിക്കണം. ചിലപ്പോള്‍ താമസിച്ച് വീട്ടിലെത്തുന്നതിന് കാരണം പുതിയ പ്രോജക്ടുകള്‍ വരുന്നതോ കൂടുതല്‍ ജോലി ഭാരമോ ആകാം. അതിനാല്‍ തന്നെ എടുത്തുചാടി ഒരു തീരുമാനത്തിലെത്തരുത്. എന്നാല്‍ ഒ രാത്രി വൈകി വീട്ടിലെത്തുന്നതും സ്ഥിരമായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തുപോകുന്നതും ശ്രദ്ധിക്കണം. കാരണങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ അറിഞ്ഞശേഷം മാത്രമേ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാവു.
ഒഴുക്കന്‍ മട്ടില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക
പങ്കാളിയോട് കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ മടികാട്ടുക, ഒരുമിച്ച് പുറത്തുപോകാന്‍ മടിക്കുക, വീട്ടില്‍ താമസിച്ച് വരുന്നതിന് നിസ്സാരമായ കാരണങ്ങള്‍ നിരത്തുക തുടങ്ങിയവ നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് എന്തൊക്കെയോ മറച്ചുപിടിക്കുന്നുവെന്നതിന്റെ തെളിവാണ്.
ഭാവി പദ്ധതികള്‍ ഒഴിവാക്കുക
ഭാര്യയോടോ ഭര്‍ത്താവിനോടോ വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കുന്നത് ശ്രദ്ധിക്കണം. നിങ്ങള്‍ പ്ലാന്‍ ചെയത് ഔട്ടിങ്ങ്, ഹോളിഡേ, സിനിമ തുടങ്ങിയ കാര്യങ്ങളില്‍ പങ്കാളി താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നാല്‍ എന്താണ് കാരണമെന്ന് തുറന്ന് ചോദിക്കാന്‍ മടിക്കരുത്.
പെട്ടന്ന് സ്വകാര്യത ആവശ്യപ്പെടുക
ദമ്പതികളാകുമ്പോള്‍ മറ്റുളളവരേക്കാള്‍ അടുപ്പവും പങ്കുവെയ്ക്കലും ഉണ്ടാകേണ്ടതാണ്. എന്നാല്‍ പങ്കാളി നിങ്ങളെ ശാരീരികവും മാനസികവുമായി ഒഴിവാക്കുന്നു എന്ന തോന്നലുണ്ടായാല്‍ അതിന് കാരണം അവന്/ അവള്‍ക്ക് എന്തോ ഒളിപ്പിക്കാനുണ്ടന്നാണ്.
സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍
ഒരല്‍പ്പം ശ്രദ്ധിച്ചാല്‍ ഇത്തരം കാര്യങ്ങള്‍ പെട്ടന്ന് കണ്ടെത്താന്‍ കഴിയും. പങ്കാളിയുടെ സ്വഭാവത്തില്‍ സംശയിക്കത്തക്കതായി എന്തെങ്കിലും കണ്ടാല്‍ ശ്രദ്ധിക്കണം. വൈകി വരുന്നതിന് നിസ്സാരമായ കാരണങ്ങള്‍ പറയുക, പറയുന്ന കാര്യങ്ങള്‍ പരസ്പര വിരുദ്ധമായിരിക്കുക തുടങ്ങിയവ ശ്രദ്ധിക്കണം. സംശയിക്കത്തക്കതായി എന്തെങ്കിലും തോന്നിയാല്‍ പങ്കാളിയോട് തുറന്ന് ചോദിക്കാന്‍ മടിക്കരുത്.
ആശങ്ങളിലും അഭിരുചികളിലും ഉണ്ടാകുന്ന മാറ്റം
സാധാരണയായി ആളുകളുടെ അഭിപ്രായങ്ങളിലും അഭിരുചികളിലും കാലം ചെല്ലുന്തോറും മാറ്റമുണ്ടാകും. എന്നാല്‍ പെട്ടന്നൊരു ദിവസം പങ്കാളി നിങ്ങളിതുവരെ കേട്ടിട്ടുപോലുമില്ലാത്ത ആശങ്ങളും അഭിരുചികളുമായി വന്നാല്‍ ശ്രദ്ധിക്കേണ്ടതാണ്. അത് ചിലപ്പോള്‍ പുതിയ കാമുകി/ കാമുകന്റെ അഭിപ്രായങ്ങളാകാം. അപകടം മണത്താല്‍ കൂടുതല്‍ തെളിവുകള്‍ കിട്ടുന്നത് വരെ കാത്തിരിക്കാം.
സാധാരണയില്‍ കവിഞ്ഞുളള പ്രയത്നങ്ങള്‍
പങ്കാളിയുടെ അണിഞ്ഞൊരുങ്ങി നടക്കാനുളള ആഗ്രഹങ്ങള്‍ തീര്‍ച്ചയായും അഭിനന്ദിക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ അലസനായിരുന്ന നിങ്ങളുടെ പങ്കാളി പെട്ടന്ന് ഒരു ദിവസം പുതിയ വസ്ത്രങ്ങള്‍ വാങ്ങാനും അണിഞ്ഞൊരുങ്ങാനും ശ്രമിക്കുന്നെങ്കില്‍ ശ്രദ്ധിക്കണം. ജിമ്മിലും ബ്യൂട്ടിപാര്‍ലറുകളിലും പതിവായി പോകാത്തവര്‍ അതൊരു ശീലമാക്കുന്നതിന് പിന്നില്‍ എന്തെങ്കിലും രഹസ്യമുണ്ടാകാതിരിക്കില്ല.
കുറ്റബോധം കൊണ്ടുളള സമ്മാനങ്ങള്‍
യാതൊരു കാരണവുമില്ലാതെ പങ്കാളി നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ തരുകയാണങ്കിലും അതിലും കളളത്തരമുണ്ട്. ചിലപ്പോള്‍ അത് കുറ്റബോധം കൊണ്ടു തരുന്നതാകാം. നിങ്ങളെ വഞ്ചിക്കുന്നു എന്ന കുറ്റബോധമാണ് പലരേയും കാരണമില്ലാതെ സമ്മാനങ്ങള്‍ തരാന്‍ പ്രേരിപ്പിക്കുന്നത്.
കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കുക
കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ പങ്കാളി താല്‍പ്പര്യം കാട്ടാതിരിക്കുന്നതും ശ്രദ്ധിക്കണം. ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രാധാന്യമുളളവരുമായി ഇടപെടാതിരിക്കാനുളള കാരണങ്ങളാകാം ഈ ഒഴിവാക്കല്‍. നിങ്ങളോട് തെറ്റ് ചെയ്യുന്നു എന്ന കുറ്റബോധം നിങ്ങള്‍ക്ക് അടുപ്പമുളളവരെ കാണുമ്പോള്‍ വര്‍ദ്ധിക്കും എന്നതും ഈ ഒഴിവാക്കലിന് കാരണമാകാവുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കാരണങ്ങള്‍ വിശദമായി ചോദിച്ചറിയുന്നത് കൂടുതല്‍ ഗുണം ചെയ്യും.
പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടന്ന് അറിഞ്ഞാല്‍ വീട്ടില്‍ യുദ്ധമുണ്ടാക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കു. കാര്യങ്ങള്‍ സമചിത്തതയോടും പക്വതയോടും വിലയിരുത്തിയശേഷം പങ്കാളിയുമായി തുറന്ന സംസാരിക്കുന്നത് കൂടുതല്‍ ഫലം ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല