ജോലിയില്ല,സാമ്പത്തിക മാന്ദ്യമാണ്,കയ്യില്‍ കാശില്ല,മോര്‍ട്ട്ഗേജ് കിട്ടില്ല എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ വീടുവാങ്ങുവാന്‍ കഴിയാത്തവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.സൗത്ത് വെയില്‍സിലെ മൈനിംഗ് ഗ്രാമമായ ടോണിപാണ്ടിയില് നിങ്ങളെ കാത്ത് രണ്ടു വീടാണ് ഒഴിഞ്ഞു കിടക്കുന്നത്.വില വെറും 4000 പൌണ്ട്.അതേ സ്ട്രീറ്റിലെ മറ്റു വീടുകള്‍ക്ക് 62000 പൌണ്ട് ശരാശരി വിലയുള്ളപ്പോഴാണ് ഈ രണ്ടു വീടുകള്‍ കുറഞ്ഞ വിലയ്ക്ക് മാര്‍ക്കെറ്റില്‍ വന്നിരിക്കുന്നത്.
ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാറിന്റെ വിലപോലുമിലാത്ത ഈ വീടിന് മുതല്‍ മുടക്കുന്നത് എന്തുകൊണ്ടും ബുദ്ധിപരമായ നീക്കമാണെന്ന് എസ്റ്റേറ്റ് എജെന്റ്റ് സമര്‍ഥിക്കുന്നു.കഴിഞ്ഞ പത്തു വര്‍ഷമായി ഒഴിഞ്ഞു കിടക്കുന്ന ഈ വീടിന്റെ റൂഫ് മാറ്റുന്നത് അടക്കമുള്ള ജോലികള്‍ ചെയ്യേണ്ടതുണ്ട്.എങ്കിലും ഈ കച്ചവടം നടന്നാല്‍ സമീപകാലത്തെ ഏറ്റവും വില കുറഞ്ഞ വീടെന്ന ബഹുമതി ഈ സൗത്ത് വെയില്‍സ് വീടിന് സ്വന്തമാകും.ഏതാണ്ട് അമ്പതു വര്‍ഷം മുന്‍പത്തെ വിലയാണ് ഇപ്പോള്‍ വീടിന് സൂചക വിലയായി ഇട്ടിരിക്കുന്ന 4000 പൌണ്ട്.
താഴത്തെ നിലയില്‍ രണ്ടു മുറികളും അടുക്കളയും,മുകളിലത്തെ നിലയില്‍ രണ്ടു ബെഡ്റൂമുകളും ബാത്ത്റൂമും അടങ്ങുന്നതാണ് ഈ വീട്.അത്യാവശ്യം ജീവിക്കാന്‍ പരുവത്തില്‍ ആക്കിയെടുക്കണമെങ്കില് മേടിക്കാന്‍ മുടക്കുന്ന തുകയില്‍ കൂടുതല്‍ റിപ്പയറിങ്ങിനായി ഈ വീട്ടിലേക്ക് മുടക്കേണ്ടി വരും.നല്ലൊരു തുക മുടക്കി വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കിയാലും നല്ലൊരു വാടകക്കാരനെ കിട്ടിയാല്‍ മുടക്കുമുതല്‍ രണ്ടുവര്‍ഷം കൊണ്ട് തിരികെ കിട്ടും.കാഡിഫില്‍ നിന്നും 20 മൈലും സ്വാന്‍സിയില്‍ നിന്ന് 33 മൈലും ദൂരമാണ് ഈ സ്ഥലത്തേക്കുള്ളത്.ആ പ്രദേശത്തെ മലയാളികള്‍ക്കും ഒരു കൈ പയറ്റാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല