ഗുവാഹട്ടിയില്‍ പെണ്‍കുട്ടിയെ പരസ്യമായി അപമാനിച്ച വാര്‍ത്ത പുറത്തു വിട്ട ന്യസ് ലൈവ് ചാനലിന്റെ ചീഫ് എഡിറ്റര്‍ അതാനു ഭുയാന്‍ രാജി വെച്ചു. എന്നാല്‍ പെണ്‍കുട്ടി അതിക്രമത്തിന് ഇരയാവുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതും, അത് സംപ്രേഷണം ചെയ്‌തതും ശരിയായ തീരുമാനം ആയിരുന്നു എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം അറിയിച്ചു.
ദൃശ്യങ്ങള്‍ ചാനലിലൂടെ പുറത്തു വിട്ടതുകൊണ്ടാണ് കുറ്റവാലികളെ പിടികൂടാനായത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ട്വിറ്ററിലൂടെയാണ് അതാനു തന്റെ രാജി തീരുമാനം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.
സംഭവം സംപ്രേഷണം ചെയ്‌തതില്‍ കുറ്റബോധം ഇല്ലെങ്കിലും സംപ്രേഷണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് അതാനു രാജി വെക്കുന്നത്. ഇതേ സംഭവവുമായി ബന്ധപ്പെട്ട് ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഗൗരവ് ജ്യോതി നിയോഗ് ഇതുമായി കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.
ഇതിനിടെ സംഭവത്തില്‍ 11 പേര്‍ അറസ്റ്റിലായി. കേസിലെ മുഖ്യ പ്രതി എന്നു സംശയിക്കുന്ന അമര്‍ ജ്യോതി കാലിത ഒറീസയിലേക്ക് രക്ഷപ്പെട്ടതായി പൊലിസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതിനിടയില്‍ അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടതിന് കോണ്‍ഗ്രസ് നേതാവ് അല്‍കാ ലാംബയെ ദേശീയ വനിതാ കമ്മീഷന്‍ അംഗത്വത്തില്‍ നിന്നും പുറത്താക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല