1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2012

കേരളത്തിലെ തീയറ്ററുകളില്‍ തരംഗം സൃഷ്ട്ടിച്ച തട്ടത്തിന്‍ മറയത്ത്‌ യു കെയില്‍ റിലീസായി.ഇന്നലെ ലണ്ടനിലെ ഈസ്റ്റ്‌ ഹാമില്‍ റിലീസായ ചിത്രം ഈ വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.
മലയാളത്തില്‍ മനോഹരമായി പ്രണയകഥ ആവിഷ്‌ക്കരിച്ചാല്‍, പ്രമേയത്തിന്‌ പുതുമയില്ലെങ്കില്‍പ്പോലും പ്രേക്ഷകര്‍ അത്‌ നെഞ്ചിലേറ്റും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ വിനീത്‌ ശ്രീനിവാസന്‍ ഒരുക്കിയ തട്ടത്തിന്‍ മറയത്ത്‌ എന്ന ചിത്രം. ഹിന്ദു – മുസ്ലീം പ്രണയം മലയാളത്തില്‍ പുതുമയുള്ളതല്ലെങ്കിലും യുവതലമുറയ്‌ക്ക്‌ ഇഷ്ടപ്പെടുന്ന രീതിയില്‍ അഭ്രപാളിയിലാക്കാന്‍ വിനീതിന്‌ സാധിച്ചതാണ്‌ ചിത്രത്തിന്റെ വിജയം.

നിവിന്‍പോളിയും ഇഷാ കല്‍വാറും മികച്ച അഭിനയം കാഴ്‌ചവെച്ചിട്ടുണ്ട്‌. സെക്കന്‍ഡ്‌ഷോയിലൂടെ ശ്രദ്ധേയനായ സണ്ണി വെയിന്‍, കുട്ടു, ഭഗത്‌, മനോജ്‌ കെ ജയന്‍, അബ്ദുള്‍ റഹ്മാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്‌ അതിഥിതാരമായി എത്തുന്ന ശ്രീനിവാസന്‍ തുടങ്ങിയവരെല്ലാം ഒന്നിനൊന്ന്‌ മികച്ച അഭിനയം കാഴ്‌ചവെച്ചിട്ടുണ്ട്‌.

മലര്‍വാടി ആര്‌ട്‌സ്‌ ക്ലബില്‍ നിന്ന്‌ തട്ടത്തിന്‍ മറയത്ത്‌ എന്ന ചിത്രത്തില്‍ എത്തിയപ്പോള്‍ സംവിധായകനെന്ന നിലയിലും തിരക്കഥാകൃത്ത്‌ എന്ന നിലയിലും വിനീത്‌ ശ്രീനിവാസന്‌ കൂടുതല്‍ തഴക്കം വന്നിട്ടുണ്ട്‌. പുതുമയുള്ള പ്രമേയങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ സാധിച്ചാല്‍ ഈ ചെറുപ്പക്കാരനില്‍ നിന്ന്‌ മലയാള സിനിമയ്‌ക്ക്‌ ഏറെ പ്രതീക്ഷിക്കാം. ഷാന്‍ റഹ്മാന്റെ സംഗീതവും ജോമോന്‍ ടി ജോസഫിന്റെ ഛായാഗ്രഹണവും ചിത്രത്തെ മികവുറ്റതാക്കാന്‍ സഹായിച്ചിട്ടുണ്ട്‌. അന്യഭാഷാ നടിയാണ്‌ നായികയെങ്കിലും കുറച്ചു സംഭാഷണങ്ങള്‍ മാത്രം നല്‍കിയത്‌ ഉചിതമായി. ന്യൂ ജനറേഷന്‍ സിനിമകള്‍ മാത്രം വിജയിക്കുന്ന ഇക്കാലത്ത്‌, തട്ടത്തിന്‍ മറയത്ത്‌ എന്ന സങ്കീര്‍ണമെങ്കിലും, ലളിതമായ പ്രണയകഥ മലയാളികള്‍ നെഞ്ചിലേറ്റിയത്‌ മോളിവുഡിന്‌ വലിയ ആവേശകരമായി മാറിയിരിക്കുകയാണ്‌.

തട്ടത്തിന്‍ മറയത്ത്‌ പ്രദര്‍ശിപ്പിക്കുന്ന യു കെയിലെ തീയറ്ററുകളുടെ വിവരം ചുവടെ കൊടുക്കുന്നു

London
BOLEYN CINEMA LONDON
7-11 Barking Rd, East Ham, London, E6 1PW

Tue 17th July @ 4pm, 7pm, 10pm
Wed 18th July @ 4pm, 7pm, 10pm
Thur 19th July @ 4pm, 7pm, 10pm

Tickets Call: 020 3393 3373

Birmingham
VUE CINEMAS BIRMINGHAM
Star City, Watson Rd, Birmingham, B7 5SA

Fri 20th July @ 7pm, 10pm
Sat 21st July @ 4pm, 7pm, 10pm
Sun 22nd July @ 1pm, 4pm, 7pm
Mon 23rd July @ 4pm, 7pm
Tue 24th July @ 8pm
Wed 25th July @ 8pm
Thur 26th July @ 8pm

Book Online At: www.myvue.com

Aberdeen
VUE CINEMAS ABERDEEN
Vue Aberdeen, Lighthouse Cinema, 10 Ship Row, Aberdeen, AB11 5BW

Sun 22nd July @ 2pm

Tickets Call: 0871 2240 240 Book Online At: www.myvue.com

Northampton
VUE CINEMAS NORTHAMPTON
Sol Central, Doddridge Street, Northampton, NN1 2RN

Sun 22nd July @ 4pm

Tickets Call: 0871 2240 240 Book Online At: www.myvue.com

Sheffield
VUE CINEMAS SHEFFIELD
Meadowhall Centre, Sheffield, S9 1EP

Sun 22nd July @ 4pm
Tue 24th July @ 8pm

Tickets: www.myvue.com

Croydon
VUE CINEMAS CROYDON PURLEY
Valley Park Leisure Complex, 21 Hesterman Way, Croydon, Surrey, CR0 4YA

Sun 22nd July @ 4pm
Tue 24th July @ 8pm
Sun 26th July @ 4pm

Tickets Call: 0871 2240 240 Book Online At: www.myvue.com

Ilford
CINEWORLD CINEMAS ILFORD
Clements Road, Ilford, Essex, IG1 1BP

Playing from Friday 27th July till Thur 2nd Aug
Showtimes to be confirmed
Tickets Call: 0871 200 2000 Book Online At: www.cineworld.co.uk

Feltham
CINEWORLD CINEMAS FELTHAM
Leisure West, Air Park Way, Feltham, Middlesex, TW13 7LX

Playing from Friday 27th July till Thur 2nd Aug
Showtimes to be confirmed
Tickets Call: 0871 200 2000 Book Online At: www.cineworld.co.uk

Liverpool
SHOWCASE CINEMAS LIVERPOOL
340 East Lancashire Rd, Norris Green, Liverpool, L11 9YJ

Sat 28th July @ 7pm, 10pm
Sun 29th July @ 6pm, 9pm

Tickets Call: 020 3393 3373

Manchester
SHOWCASE CINEMAS MANCHESTER
Hyde Rd, Belle Vue, Manchester, M12 5AL

Sat 28th July @ 7pm, 10pm
Sun 29th July @ 6pm, 9pm

Tickets Call: 020 3393 3373

Glasgow
VUE CINEMAS HAMILTON
Vue Hamilton, Palace Towers, Palace Grounds Road, Hamilton, ML3 6AD

Sun 29th July @ 6pm

Tickets Call: 0871 2240 240 Book Online At: www.myvue.com

More showtimes will be announced shortly. Keep updated here.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.