1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2012

സെപ്റ്റംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. പട്ടികയില്‍ യുവരാജ്
സിങ്ങും ഹര്‍ഭജന്‍ സിങ്ങും ഇടംപിടിച്ചു. അമേരിക്കയില്‍ കാന്‍സര്‍ രോഗ ചികിത്സയ്ക്ക് വിധേയനായ ശേഷം തിരിച്ചെത്തിയ യുവി ട്വന്റി- 20 മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ്.

ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെയാണ് പട്ടിക പ്രഖ്യാപിച്ചത്. ഓള്‍ റൗണ്ടര്‍ മന്‍ദീപ് സിംഗ്, വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ നമന്‍ ഓജ, അമ്പാട്ടി റായിഡു, ലക്ഷ്മിപതി ബാലാജി, അജിന്‍ക്യാ രഹാനെ, ശിഖര്‍ ധവാന്‍ തുടങ്ങിയ യുവതാരങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ട്വന്റി- 20 മത്സരം തുടങ്ങുമ്പോഴേക്കും യുവരാജ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് സെലക്ടര്‍മാര്‍.; മോശം ഫോംമൂലം പുറത്താക്കപ്പെട്ട ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ്‌ സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചത് ആരാധകരെ സംബന്ധിച്ച് സന്തോഷകരമായ വാര്‍ത്തായാണ്. സെപ്റ്റംബര്‍ 18 മുതലാണ് ട്വന്റി-20 ലോകകപ്പ് നടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.