കോട്ടയം ജില്ലയിലെ മൂഴൂര്‍ നിവാസികള്‍ ജന്മനാടിന്റെ ഓര്‍മ്മകള്‍ പങ്കു വയ്ക്കാന്‍ സെപ്റ്റംബര്‍ 15ന് ബ്രിസ്റ്റോളില്‍ ഒത്തു കൂടുന്നു. രാവിലെ പത്തു മുതല്‍ സംഗമം ആരംഭിക്കും. സഹപാഠികളെയും ബന്ധു മിത്രാദികളെയും കണ്ടുമുട്ടി പുതുതലമുറകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പരസ്പരം പങ്കുവയ്ക്കാനും മൂഴൂരില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും യു. കെ.യിലേയ്ക്ക് കുടിയേറിയിരിക്കുന്നവരെയും ഇവിടെ നിന്ന് വിവാഹം കഴിച്ച് പോയവരെയും രണ്ടാമത് സംഗമത്തിലേയ്ക്ക് സംഘാടകര്‍ ക്ഷണിച്ചു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഫണ്‍ ഗെയിമുകളും ഈ വര്‍ഷത്തെ സംഗമത്തില്‍ ഉണ്ടാകും. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ജന പങ്കാളിത്തം ഈ വര്‍ഷമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് റെജി പൂവക്കുളം ബ്രിസ്റ്റോള്‍ – 07727131779, ലിസ്സി സണ്ണി മൈലാടിയില്‍ , ബ്രിസ്റ്റോള്‍ – 07549035276, സോണി പനച്ചിപ്പുറം, മാഞ്ചസ്റ്റര്‍ – 07737304075, തങ്കച്ചന് കണ്ണാടിപ്പാറ, ബ്ലാക്ക്പൂള്‍ – 07588584553, ടോജി തുളുമ്പന്മാക്കല് , ബ്ലാക്ക്പൂള്‍ – 07877314624
സംഗമ സ്ഥലം
St. Vincent De Paul Church
White Hall, Southmead Glencoyne Square
Bristol BS 10 6 PE
Bookmarks0Email0
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല