നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷം യുകെയിലെ പെട്രോള്‍ പമ്പുകളിലേക്ക് അറ്റന്ഡന്മാര് തിരിച്ചുവരുന്നു. 1970 ന് മുന്‍പാണ് ഷെല്‍ പെട്രോള്‍ സ്റ്റേഷനുകളില്‍ അറ്റന്‍ഡര്‍മാരുണ്ടായിരുന്നത്. എഴുപതുകളില്‍ സ്ഥാപിച്ച സെല്‍ഫ് അറ്റന്‍ഡിങ്ങ് മെഷീന് ഉപയോഗിച്ച് യാത്രക്കാര്‍ തന്നെയായിരുന്നു ഇതുവരെ വാഹനങ്ങളില്‍ പെട്രോള്‍ നിറച്ചിരുന്നത്. രാജ്യത്താകമാനം മുന്നൂറ് ഷെല്‍ പെട്രോള്‍ സ്റ്റേഷനുകളുണ്ട്. ഇവിടെയാണ് ഈ വര്‍ഷം മുതല്‍ അറ്റന്‍ഡേഴ്സിനെ നിയമിക്കുന്നത്.
ഇത്തരം അറ്റന്‍ഡേഴ്സിന് എഎ പരിശീലനം നല്‍കും. ഇന്ധനം നിറയ്കുക, ടയറുകളിലെ കാറ്റ് ചെക്ക് ചെയ്യുക, സ്ക്രീന്‍ വാഷ്, ഓയില്‍ പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളിലാകും എഎ ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ദിവസവും രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് മണിവരെയാകും ഇവരുടെ ജോലി സമയം. ശാരീരിക വൈകല്യങ്ങളുളളവരെ സംബന്ധിച്ചിടത്തോളം ഇത് ഉപയോഗപ്രദമായിരിക്കുമെന്ന് പമ്പ് അറ്റന്‍ഡറായി പരിശീലനം ലഭിച്ച മുഹമ്മദ് ഫവാദ് (21) പറഞ്ഞു. എസെക്സിലെ വെസ്റ്റ് ക്ലിഫിലാണ് ഫവാദ് ജോലി നോക്കുന്നത്.
എഴുപതുകളില്‍ പമ്പ് അറ്റന്ഡര്മാരെന്നത് അത്ര ആകര്‍ഷകമല്ലാത്ത ജോലി ആയിരുന്നു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാനാഗ്രഹിക്കാ്ത്തവരും വൈകല്യങ്ങളുളളവരും മാത്രമാണ് അന്ന് പമ്പ് അ്റ്റന്ഡര്മാരെ ആശ്രയിച്ചിരുന്നത്. അവര്‍ നല്കുന്ന ടി്പ്പായിരുന്നു പമ്പ് അ്റ്റന്ഡര്മാരുടെ വരുമാനം. പുതിയ നീക്കം തികച്ചും സ്വാഗതാര്ഹമാണന്നാണ് യാത്രക്കാരുടെ അഭിപ്രായം. ദീര്‍ഘദൂര യാത്രകഴിഞ്ഞ് വരുന്നവര്‍ക്ക് ഇത്തരം അറ്റന്‍ഡേഴ്സ് ഒരു സഹായമാണന്ന് എസെക്സിലെ കേറ്റ് സ്മിത്ത് പറഞ്ഞു. എന്നാല്‍ പകല്‍സമയം മാത്രമായി ഇവരുടെ ജോലി സമയം പരിമിതപ്പെടുത്താതെ ദിവസം മുഴുവനും സേവനം ലഭിക്കത്തക്ക നിലയിലേക്ക് പരിഷകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല