ജീവിച്ചിരിക്കാന്‍ ഒരു സാധ്യതയുമില്ലന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാത ശിശുവിന് ജ്ഞാനസ്നാനം വഴി കിട്ടിയത് പുനര്ജന്മം. ലോഗന് ബര്‍വില്ലെ എന്ന് പേരിട്ടിരിക്കുന്ന പെണ്‍കുഞ്ഞാണ് ഒരു അത്ഭുതമെന്നോണം ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുന്നത്. കെല്ലി ബര്‍വില്ലെ(27) ഒന്‍പത് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കുഞ്ഞിന് തലച്ചോറില്‍ ബ്ലീഡിങ്ങ് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ജീവിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത് കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഒന്‍പത് മാസം ചുമന്ന കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ കെല്ലി ഒരുക്കമല്ലായിരുന്നു. തുടര്‍ന്ന് സിസേറിയനില്‍ കൂടി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
ജിവിച്ചിരിക്കാന് സാധ്യതയില്ലാത്ത കുഞ്ഞിനൊപ്പം ലഭിക്കുന്ന മണിക്കൂറുകള്‍ സന്തോഷകരമാക്കാനാണ് കെല്ലിയും ഭര്‍ത്താവ് കാല്ലെം കാംപ്ബെല്ലും തീരുമാനിച്ചത്. ആശുപത്രിയിലെ തന്നെ ഒരു പ്രത്യേക മുറിയിലേക്ക് അമ്മയേയും കുഞ്ഞിനേയും ഡോക്ടര്‍മാര്‍ മാറ്റുകയും ചെയ്തു. ജനിച്ച് മണിക്കൂറുകള്‍ക്ക് അകം ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ പ്ലേറ്റ്ലറ്റ് കൗണ്ട കുറവാണന്ന് കണ്ട് ലോഗന് ബ്ലഡ് ട്രാന്സ്ഫ്യൂഷന് നടത്തിയിരുന്നു. പ്ലേറ്റ്ലറ്റ് കൗണ്ട് ചുരുങ്ങിയത് 150 എങ്കിലും വേണ്ട സ്ഥാനത്ത് ലോഗന് വെറും അഞ്ചായിരുന്നു ഉണ്ടായിരുന്നത്. ജനിച്ച് നാലാം ദിവസം ലോഗന് നിയോനേറ്റല്‍ അലോഇമ്മ്യൂണ് ത്രോംബോസൈറ്റോപ്റ്റീന എന്ന രോഗമാണന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അമ്മയുടെ ശരീരത്തിലെ ആന്റിബോഡി കുഞ്ഞിന്റെ ശരീരത്തിലെ പ്ലേറ്റ്ലെറ്റിനെ ആക്രമിക്കുന്ന രോഗമാണിത്.
ആശുപത്രിയിലെ ഒരു മിഡ് വൈഫാണ് കുട്ടിയെ ജ്ഞാനസ്നാനം ചെയ്യി്ക്കുന്ന കാര്യം കെല്ലിയേയും ഭര്‍ത്താവിനേയും ഓര്‍മ്മപ്പെടുത്തിയത്. ജ്ഞാനസ്നാനം കഴിഞ്ഞ് അടുത്ത ദിവസം ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ ബ്ലഡ് കൗണ്ട് പരിശോധിച്ചപ്പോള്‍ അത്ഭുതകരമായ പുരോഗതിയാണ് കാണാന്‍ കഴിഞ്ഞത്. ദിവസങ്ങള്‍ക്കുളളില്‍ ലോഗന് ആശുപത്രി വിടാന്‍ കഴിഞ്ഞു. നാല് മാസങ്ങള്‍ക്ക് ശേഷം കുട്ടി ഇപ്പോള്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചതായി മാതാപിതാ്ക്കള് അറിയിച്ചു. കുട്ടി സുഖം പ്രാപിച്ചതില്‍ സന്തോഷമുണ്ടെന്ന് കുട്ടിയെ ചികിത്സിച്ച ചെല്‍സിയ ആന്‍ഡ് വെസ്റ്റ്മിനിസ്റ്റര്‍ ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല