1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2012

ലണ്ടന്‍ : അനധികൃത കുടിയേറ്റക്കാരാണന്ന സംശയത്തെ തുടര്‍ന്ന് ഒളിമ്പിക്‌സ് സുരക്ഷാ സംഘത്തില്‍ നിന്ന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിമ്പിക്‌സ് സുരക്ഷ വഹിക്കുന്ന ജി4എസിന്റെ സുരക്ഷാ ടീമില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 21 ഉം 24 ഉം വയസ്സുളള രണ്ട് പാകിസ്ഥാന്‍ സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിമ്പിക്‌സ് ഫുട്‌ബോള്‍ വേദിയായ കവന്‍ട്രി റിച്ച് സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവര്‍ ജോലി ചെയ്തു വരികയായിരുന്നു.

ഇതില്‍ ഒരാള്‍ ഗെയിംസ് വിഭാഗത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതോടെ ഒളിമ്പിക്‌സിന്റെ സുരക്ഷയെ സംബന്ധിച്ച് കൂടുതല്‍ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഒളിമ്പിക്‌സിന്റെ സുരക്ഷാ ചുമതലയുളള ജി4എസ് സബ്ബ് കോണ്‍ട്രാക്ട് നല്‍കിയ ഈസ്റ്റ് മിഡ്‌ലാന്‍ഡ് സെക്യൂരിറ്റി എന്ന ഏജന്‍സിയാണ് ഇവരെ ഒളിമ്പിക്‌സിലേക്ക് റിക്രൂട്ട് ചെയ്തത്. ഫുട്‌ബോള്‍ ഗ്രൗണ്ടിന് വെളിയിലെ പരിശോധനാസംഘത്തിലായിരുന്നു ഇരുവരും ജോലി ചെയ്തുകൊണ്ടിരുന്നത്. തുടര്‍ന്ന് ജി4എസ് ഇരുപത്തിയൊന്ന് വയസ്സുകാരനായ ഗാര്‍ഡിനെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനുളളിലെ സുരക്ഷാസംഘത്തില്‍ സൂപ്പര്‍വൈസറായി നിയമിക്കുകയായിരുന്നു.

ജി4എസ് ഇയാള്‍ക്ക് പരിശീലനം നല്‍കുകയും മുഴുവന്‍ അക്രഡിറ്റേഷന്‍ നല്‍കുകയും ചെയ്തിരുന്നു. 24കാരനായ ഗാര്‍ഡും സ്റ്റേഡിയത്തിനുളളിലെ ജോലിക്കായി അപേക്ഷ നല്‍കിയിരുന്നു. അനധികൃത കുടിയേറ്റക്കാരെ സുരക്ഷാസംഘത്തില്‍ നിന്ന് അറസ്റ്റ് ചെയതത് ജി4എസിന്റെ വിശ്വാസ്യതയില്‍ മങ്ങലേല്‍പ്പിച്ചു. മുഴുവന്‍ ഗാര്‍ഡുകളുടേയും രേഖകള്‍ പരിശോധിച്ച് അവര്‍ അനധികൃത കുടിയേറ്റക്കാരല്ലെന്ന് ഉറപ്പുവരുത്താല്‍ ആഭ്യന്തരമന്ത്രാലയം ഒളിമ്പിക്‌സ് സംഘാടകരാ. ലോകോഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒളിമ്പിക്‌സിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആവശ്യത്തിന് ഗാര്‍ഡുകളില്ലെന്ന് ജി4എസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഒളിമ്പിക്‌സ് സുരക്ഷയ്ക്കായി പട്ടാളത്തെ നിയോഗിക്കാന്‍ കഴിഞ്ഞദിവസം ഗവണ്‍മെന്റ് തീരുമാനിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.