ദിനം പ്രതിയെന്നോണം പുതിയ പുതിയ തട്ടിപ്പുകളെ കുറിച്ച് കേള്‍ക്കുന്നവരാണ് നമ്മള്‍. എത്രയൊക്കെ മുന്നറിയിപ്പ് നല്‍കിയാലും തട്ടിപ്പുകേസുകളില്‍ ചെന്ന് ചാടുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടാകാറില്ല. പല തട്ടിപ്പുകളും അധികൃതര്‍ തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിക്കുമ്പോഴേക്കും ധാരാളം ആളുകള്‍ തട്ടിപ്പിനിരയായി കഴിഞ്ഞിരിക്കു. തട്ടിപ്പുകാരാകട്ടെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയും ചെയ്യും. അത്തരത്തിലൊരു തട്ടിപ്പാണ് ചാരിറ്റി തട്ടിപ്പ്.
ഒരു സന്നദ്ധ സംഘടനയില്‍ നിന്നാണന്ന് പറഞ്ഞാകും തട്ടിപ്പുകാരന്‍ നിങ്ങളെ സമീപിക്കുന്നത്. സന്നദ്ധ സംഘടനയിലേക്ക് മാസം ഒരു തുക ഡൊണേഷനായി നല്‍കണമെന്നാകും വിളിക്കുന്നയാളുടെ ആവശ്യം. നിങ്ങളുടെ വരുമാനത്തില്‍ നിന്ന് ഒരു തുക സംഘടനയിലേക്ക് ലഭിക്കാനായി ഒരു സൈറ്റില്‍ നിങ്ങളുടെ വിവരങ്ങള്‍ കാട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും വിളിക്കുന്നയാള്‍ ആവശ്യപ്പെടും. കൂടുതല്‍ വിവരങ്ങള്‍ തിരക്കിയാലുടനെ ഫോണ്‍ കട്ടാവുകയും ചെയ്യും. എന്നാല്‍ യഥാര്‍ത്ഥ ചാരിറ്റി സംഘടനകളും തങ്ങളുടെ പ്രവര്‍ത്തനത്തിനായി ഫണ്ട് കണ്ടെത്താനായി ആളുകളെ ഇത്തരത്തില്‍ വിളിക്കാറുണ്ടന്നതിനാല്‍ യഥാര്‍ത്ഥ സംഘടന ഏതാണന്ന് കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. തട്ടിപ്പുകാരാണന്ന സംശയം തോന്നിയാല്‍ ഫോണ്‍ കോള്‍ അവസാനിപ്പിക്കുന്നതാകും ഉചിതം.
വിളിക്കുന്നയാള്‍ തട്ടിപ്പുകാരനാണന്ന് തോന്നിയാല്‍ അവര്‍ വിളിക്കുന്ന നമ്പരിലേക്ക് തിരിച്ച് വിളിക്കാന്‍ ശ്രമിക്കുക.ഒപ്പം ആ നമ്പരുകള്‍ ഡയറക്ടറിയിലോ വൈബ്ബ്‌സൈറ്റിലോ ഉണ്ടോയെന്നും പരിശോധിക്കുക. യഥാര്‍ത്ഥ ചാരിറ്റി സംഘടനയാണങ്കില്‍ അവര്‍ അവരുടെ രജിസ്‌ട്രേഷന്‍ നമ്പരും വിലാസവും നമ്മള്‍ ആവശ്യപ്പെട്ടാല്‍ നല്‍കുന്നതിന് മടികാട്ടാറില്ല. എന്നാല്‍ തട്ടിപ്പുകാരോട് ഇത്തരം വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ അവര്‍ ഫോണ്‍ കട്ട് ചെയ്യും. എല്ലാ ചാരിറ്റി സംഘടനകളും ചാരിറ്റി കമ്മീഷനില്‍ രജിസ്്റ്റര്‍ ചെയ്യണമെന്ന് ഗവണ്‍മെന്റ് നിര്‍ദ്ദേശമുണ്ട്. നിങ്ങളെ വിളിച്ച സംഘടന യാഥാര്‍ത്ഥത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് 0845 300 0218എന്ന ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിച്ച് പരിശോധിക്കാവുന്നതാണ്. ചാരിറ്റി കമ്മീഷന്റെ വെബ്ബ്‌സൈറ്റിലും രജിസ്റ്റര്‍ ചെയ്ത സംഘടനകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളെ വിളിക്കുന്ന ചാരിറ്റി സംഘടനയുടെ വിശ്വാസ്യത ഉറപ്പുവരുത്താതെ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളോ ബാങ്ക് വിവരങ്ങളോ വെളിപ്പെടുത്തരുത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല