ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത് സംവിധാനം ചെയ്ത ഇന്‍ഡ്യന്‍ റുപ്പിയാണ് മികച്ച ചിത്രം. മികച്ച നടന് ദിലീപ് മികച്ച നടി ശ്വേതമേനോന്. വെളളരിപ്രാവിന്റെ ചങ്ങാതിയിലെ അഭിനയത്തിനാണ് ദിലീപിന് അവാര്‍ഡ്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ മികച്ച പ്രകടനം ശ്വേതമേനോനെ അവാര്‍ഡിന് അര്‍ഹയാക്കി. മികച്ച സംവിധായകനായി ബ്ലെസിയെ തിരഞ്ഞെടുത്തു. പ്രണയം സംവിധാനം ചെയ്തതിനാണ് അവാര്‍ഡ്. ഫഹദ് ഫാസിലാണ് മികച്ച രണ്ടാമത്തെ നടന് (ചാപ്പാകുരിശ്, അകം). നിലമ്പൂര്‍ ആയിഷയാണ് മികച്ച രണ്ടാമത്തെ നടി(ഊമക്കുയില്‍ പാടുമ്പോള്‍).
മികച്ച രണ്ടാമത്തെ ചിത്രം ഇവന് മേഘരൂപന്‍, മികച്ച ഹാസ്യ നടന് – ജഗതി ശ്രീകുമാര്‍, മികച്ച ഗായിക – ശ്രേയഘോഷാല്‍, മികച്ച ഗായകന് – സുദീപ് കുമാര്‍ (രതിനിര്‍വ്വേദം). മികച്ച സംഗീത സംവിധായകന് – ശരത്, മികച്ച പശ്ചാത്തല സംഗീതം – ദീപക് ദേവ്. അകാശത്തിന്റെ നിറം സംവിധാനം ചെയ്ത ഡോ. ബിജുവിന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സാള്‍ട്ട് ആന്‍ഡ് പെപ്പറിന് ലഭിച്ചു.
തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ മന്ത്രി ഗണേഷ് കുമാറാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ജൂറി അദ്ധ്യക്ഷന്‍ തമിഴ് നടന് ഭാഗ്യരാജ്,മറ്റ് ജൂറി അംഗങ്ങള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല