വിദ്യാഭ്യാസ അവകാശനിയമം വഴി ബംഗളൂരു നന്ദിനി ലേഔിലുള്ള ഓക്സ്ഫഡ് ഇംഗ്ളീഷ് സ്കൂളില്‍ പ്രവേശം നേടിയ കുട്ടികളെ തിരിച്ചറിയാന്‍ മുടിമുറിച്ച സംഭവത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ദേശീയ കമീഷന്‍ (എന്‍.സി.പി.സി.ആര്‍) കര്‍ണാടക സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത കമീഷന്‍ കര്‍ണാടക വിദ്യാഭ്യാസ സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്.
സംഭവം അന്വേഷിച്ച് തുടര്‍ നടപടി എടുക്കാന്‍ പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി വിദ്യാഭ്യാസ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എടുത്ത നടപടി സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് നല്‍കണം. സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നടത്തണം. വിദ്യാഭ്യാസ അവകാശ നിയമം വഴി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 25 ശതമാനം കുട്ടികള്‍ക്ക് സ്കൂളില്‍ പ്രവേശം നല്‍കണമെന്നാണ് ചട്ടം.
ഇങ്ങനെ പ്രവേശം നേടിയ ദലിത്, പിന്നാക്ക വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ മുടിമുറിച്ച് വേര്‍തിരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വ്യാഴാഴ്ചയും സ്കൂളിന് മുന്നില്‍ വന്‍ പ്രതിഷേധ സമരങ്ങളാണ് അരങ്ങേറിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല