വിദേശ ഇന്ത്യക്കാര്‍ നാട്ടില്‍വരുമ്പോള്‍ കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്‍െറ നിയന്ത്രണത്തില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉറപ്പുനല്‍കി. പ്രവാസി പ്രശ്നങ്ങളുന്നയിച്ച് കൂടിക്കാഴ്ച നടത്തിയ ഇടതു എം.പിമാരെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. 1967ലെ ചട്ടപ്രകാരം ഇപ്പോള്‍ പുരുഷന്മാര്ക്ക് മൂന്ന് ഗ്രാമും സ്ത്രീകള്‍ക്ക് ആറു ഗ്രാമും സ്വര്‍ണം മാത്രമേ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.
താലിമാലക്കും വിവാഹ മോതിരത്തിനും വരെ നികുതി നല്‍കേണ്ട സാഹചര്യമാണുള്ളത്. വില നിരന്തരം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അളവിന്‍െറ അടിസ്ഥാനത്തില്‍ നികുതി ഈടാക്കണമെന്ന ആവശ്യവും എം.പിമാര്‍ ഉന്നയിച്ചു. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഗള്‍ഫ് മേഖലയിലെ യാത്രപ്രശ്നം ചൂണ്ടിക്കാട്ടി വ്യോമയാന മന്ത്രി അജിത്സിങ്ങുമായും ഇടതു എം.പിമാര്‍ കൂടിക്കാഴ്ച നടത്തി. മധ്യവേനലവധിക്ക് നാട്ടില്‍ വരുന്ന പ്രവാസികളെ വിമാനകമ്പനികള്‍ പിഴിയുകയാണ്. യു.എ.ഇയില്‍നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റിന് 1000 ദിര്‍ഹമാണ് വര്‍ധിപ്പിച്ചത്. എയര്‍ ഇന്ത്യയുടെ സമരമാണ് ഈ സാഹചര്യം സൃഷ്ടിച്ചത്.
ഗള്‍ഫ് സെക്ടറിലെ തിരക്ക് പരിഗണിച്ച് എയര്‍ ഇന്ത്യ പ്രത്യേക സര്‍വീസ് നടത്തണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു. പണിമുടക്കിലായിരുന്ന എയര്‍ ഇന്ത്യ പൈലറ്റുമാര്‍ മുഴുവന്‍ ജോലിക്ക് ഹാജരാകുന്നതോടെ ഇക്കാര്യം പരിഗണിക്കാമെന്ന് അജിത് സിങ് ഉറപ്പുനല്‍കി. എം.പിമാരായ പി.രാജീവ്, കെ.എന്‍ ബാലഗോപാല്‍, ടി.എന്‍. സീമ, സി.പി നാരായണന്, എം.ബി രാജേഷ്, പി.കെ. ബിജു, എം.പി അച്യുതന്, എ. സമ്പത്ത് എന്നിവരാണ് പ്രധാനമന്ത്രിയെയും വ്യോമയാന മന്ത്രിയെയും കണ്ടത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല