മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്പോര്‍ട്സ് ഡേ ഗംഭീരമായി. വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൗണ്ടില്‍ അസോസിയേഷന് പ്രസിഡന്റ് അലക്സ് വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചതോടെ മത്സരങ്ങള്‍ക്ക് തുടക്കമായി. നഴ്സറി ക്ലാസുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കായി വിവിധ ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളില്‍ നിരവധിപ്പേര്‍ പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് സെന്റ് ജോണ്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്‍ഡോര്‍ മത്സരങ്ങള്‍ നടന്നു. വിജയികള്‍ക്ക് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ സ്പോര്‍ട്സ് ഡേയ്ക്ക് നേതൃത്വം നല്കി. മുന്‍ അസോസിയേഷന് പ്രസിഡന്റ് റെജി മഠത്തില്‍ കളികള്‍ നിയന്ത്രിക്കാന്‍ എത്തിയതോടെ മത്സരങ്ങള്‍ക്ക് വീറും വാശിയും ഏറി. സ്പോര്‍ട്സ് ഡേ വിജയ പ്രദമാക്കുവാന്‍ സഹകരിച്ച ഏവര്‍ക്കും സെക്രട്ടറി സാജന് ചാക്കോ നന്ദിരേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല