ക്രോയ്ഡണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഗീതാ ഓഫ് ദി യു.കെയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ വൈവിദ്ധ്യമേറിയ കലാപരിപാടികളോടെ ആഘോഷിച്ചു. ക്രോയ്ഡണ്‍ ആഷ്കോര്ട്ടില് സംഘടിപ്പിച്ച വാര്‍ഷികാഘോഷങ്ങള്‍ സ്വാഗത നൃത്തത്തോടെ ആരംഭിച്ചു. അതിനു ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി. മികച്ച പ്രകടനമാണ് സംഗീത ഓഫ് ദി യുകെയുടെ കലാകാരന്മാരും കലാകാരികളും കാഴ്ച്ച വച്ചത്. മൂന്നൂറില്‍ പരം കുട്ടികള്‍ പരിപാടികളില്‍ പങ്കെടുത്തു.
വികലാംഗരെ സഹായിക്കുക, സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ മേഖലകളില്‍ പിന്നോക്കരായുള്ള ആളുകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേയ്ക്ക് കൊണ്ടു വരിക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സംഗീതാ ഓഫ് ദി യു. കെ. നേതൃത്വം നല്‍കുന്നതിനെക്കുറിച്ച് സംഗീത ഓഫ് ദി യുകെയുടെ സെക്രട്ടറി പറഞ്ഞു. നിരാലമ്പരും അഗതികളുമായ വികലാംഗര്‍ക്ക് വേണ്ടി തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സഹജീവന് എന്ന ചാരിറ്റി സംഘടനയ്ക്ക് സംഗീതാ ഓഫ് ദി യു. കെ. പിന്തുണയും സഹായവും നല്‍കുന്നുണ്ട്.
വളരെ മനോഹരമായി അണിയിച്ചൊരുക്കിയ ലൈറ്റുകളുടെ ഡിസ്പ്ലേയോടു കൂടി നടത്തിയ ഗ്രാന്‍ഡ് ഫിനാലെയൊടെ ആഘോഷപരിപാടികള്‍ അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല