2006ല്‍ അയല്‍ക്കാരുടെ വൈദ്യുത കണക്ഷനുകള്‍ക്ക് തകരാറ് നേരിട്ടപ്പോഴാണ് ഈ വീടിന് അടിയില്‍ ടണല്‍ നിര്‍മ്മിക്കുന്ന കാര്യം അധികാരികള്‍ കണ്ടെത്തുന്നത്. സമീപത്തെ വീടുകള്‍ക്ക് കൂടി ഭീഷണിയാകുന്ന തരത്തില്‍ ടണല്‍ നിര്‍മ്മിച്ചതിനെ തുടര്‍ന്ന് ലിറ്റിലിനെ ഇവിടെ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു ഫഌറ്റില്‍ താമസിപ്പിച്ചിരുന്ന ലിറ്റില്‍ 2010ല്‍ മരിച്ചു. വീട് വിശദമായി പരിശോധിച്ച് ഹാക്‌നേ കൗണ്‍സില്‍ അധികാരികള്‍ക്ക് വീടിനടിയില്‍ ടണലുകളുടെ ഒരു നെറ്റ് വര്‍ക്ക് തന്നെ കണ്ടെത്താനായി. ലിറ്റിലിന് മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി കൈമാറി കിട്ടിയതാണ് ഈ വീട്.
തുടര്‍ന്ന് വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 408,000 പൗണ്ട് ഹാക്‌നേ കൗണ്‍സിലിന് നല്‍കാന്‍ മോള്‍ മാന്‍ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന ലിറ്റിലിനോട് ഹൈക്കോടതി ഉത്തരവിട്ടു. വസ്തുവിന് പരിസരത്തേക്ക് ലിറ്റില്‍ പോകുന്നതും കോടതി നിരോധിച്ചു. എന്നാല്‍ പണം നല്‍കാന്‍ ലിറ്റിലിന് കഴിയാത്തതിനെ തുടര്‍ന്ന് ഹാക്‌നേ കൗണ്‍സില്‍ സ്വന്തം നിലയില്‍ വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു.
ലിറ്റിലിനെ വീടില്‍ നിന്ന് ഒഴിപ്പിച്ച ശേഷം മുപ്പത്തി മൂന്ന് ടണ്‍ അവശിഷ്ടങ്ങളും മൂന്ന് കാറും ഒരു ബോട്ടുമാണ് കൗണ്‍സില്‍ അധികൃതര്‍ വീട്ടില്‍ നിന്ന് എടുത്തുമാറ്റിയത്. ബേസ്‌മെന്റും ഗാര്‍ഡനുമുളള രണ്ടോ മൂന്നോ നിലയുളള ഒരു വീടിന് ഇവിടെ അനുമതി നല്‍കാനാണ് കൗണ്‍സില്‍ അധികാരികളുടെ തീരുമാനം. ഹാക്‌നേ കൗണ്‍സിലിലെ പ്രധാനപ്പെട്ട പ്രദേശത്താണ് വീട് നില്‍ക്കുന്നതെന്നതും മോള്‍ മാന്റെ വീട് എന്ന പ്രശസ്തി ലഭിച്ചതുമാണ് ഇത്രയും ഉയര്‍ന്നവില ലഭിക്കാന്‍ കാരണമായതെന്ന് ലേലത്തിന് നേതൃത്വം നല്‍കിയ ചീഫ് എക്‌സിക്യൂട്ടീവ് സിയെന്‍ കിംഗ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല