1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2012

ലണ്ടന്‍ : ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ തെളിഞ്ഞത് ഒരു കൂട്ടം രാഷ്ട്രീയ നേതാക്കളുടെ ചിത്രം. മാര്‍ക്ക് സ്മിത്ത് (39), ഡോണ്‍ (36) എന്നിവരാണ് തങ്ങളുടെ ഇരുപത്തിയേഴ് ആഴ്ച പ്രായമുളള ഗര്‍ഭസ്ഥ ശിശുവിന്റെ അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയത്. ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്നതിന് തൊട്ടുമുകളിലായാണ് നേതാക്കളുടെ ചിത്രങ്ങള്‍. മുന്‍ ബ്രട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍, ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ഡേവിഡ് സ്റ്റീല്‍, മുന്‍ ലേബര്‍ നേതാവ് നീല്‍ കിന്നോക്ക് എന്നിവരുടെ ചിത്രങ്ങളാണ് സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ തെളിഞ്ഞത്. സ്‌കാനിംഗ് റിപ്പോര്‍ട്ട് ഫേസ് ബുക്കിലിട്ടപ്പോള്‍ ഒരു സുഹൃത്താണ് താച്ചറിനോട് സാദ്യശ്യമുളള രൂപം ചൂണ്ടിക്കാട്ടിയത്. പിന്നിട് വിശദമായി പരിശോധിച്ചപ്പോഴാണ് മറ്റ് നേതാക്കളുടെ ചിത്രങ്ങള്‍ കൂടി കണ്ടെത്തിയത്.

കടുതത് ടോറി വിരുദ്ധരായ ദമ്പതികള്‍ താച്ചറുടെ ചിത്രം കണ്ട് ഞെട്ടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെന്റിലെ സ്റ്റാന്‍ഹോപ്പ് സ്വദേശികളാമ് സ്മിത്തും ഡോണും. താച്ചറിന്റെ ചിത്രം നടുക്കും താച്ചറിന്റെ എതിരാളികളായിരുന്ന ഡേവിഡ് സ്റ്റീലും നീല്‍ കിന്നോക്കും വശങ്ങളിലുമായി വരത്തക്ക വിധത്തിലാണ് ചിത്രങ്ങള്‍. എന്നാല്‍ താച്ചറിന്റെ ചിത്രം വന്നു എന്നു കരുതി തങ്ങള്‍ കുഞ്ഞിന് മാര്‍ഗരറ്റ് എന്നോ മാഗി എന്നോ പേരിടില്ലെന്ന് പിതാവ് മാര്‍ക്ക് സ്മിത്ത് അറിയിച്ചു. പ്രത്യേകിച്ചും ഞങ്ങള്‍ ടോറി വിരുദ്ധരായ പശ്ചാത്തലത്തില്‍ കുട്ടിക്ക് അത്തരമൊരു പേരിടുന്നതിനോട് ഒ്ട്ടും യോജിക്കാനാകില്ലെന്ന് സ്മിത്ത് പറഞ്ഞു. മറ്റ് നേതാക്കളുടേയും പേരിടാന്‍ സാധ്യതയില്ലന്നും സ്മിത്ത് കൂട്ടിച്ചേര്‍്ത്തു. കുട്ടി പെണ്ണായിരിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും പെണ്ണാണെങ്കില്‍ ഡെയ്‌സി എന്നും ആണ്‍കുട്ടിയാണങ്കില്‍ ഹാരി എന്നും വിളിക്കുമെന്നും ദമ്പതികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.