1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2012

പാകിസ്ഥാനി വംശജന്‍ മകളെ കൊന്ന കേസില്‍ ഷഫീല കൊല്ലപ്പെടുന്ന ദിവസം പിതാവ് അവളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മാതാവ് ഫര്‍സാന കോടതിയില്‍ മൊഴി നല്‍കി. ചെസ്റ്റര്‍ ക്രൗണ്‍ കോര്‍ട്ടിലെ പതിനൊന്ന് അംഗ ജൂറികളുടെ മുന്നില്‍ നേരിട്ട് ഹാജരായാണ് ഫര്‍സാന മൊഴി നല്‍കിയത്. ഭര്‍ത്താവ് തന്നേയും മറ്റ് കുട്ടികളേയും മര്‍ദ്ദിക്കുമെന്ന് ഭയന്നാണ് താന്‍ പോലീസിനോട് കളളം പറഞ്ഞെതെന്നും കോടതി മുമ്പാകെ ബോധിപ്പിച്ചു. സംഭവ ദിവസം രാത്രി ഷഫീലയെ ഇഫ്തിക്കര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. രണ്ട് പ്രാവശ്യം അടിക്കുകയും രണ്ട് പ്രാവശ്യം ചവിട്ടുകയും ചെയ്തു – ഫര്‍സാന പറഞ്ഞു.

ജീവിതത്തിലൊരിക്കലും തന്റെ ഭര്‍ത്താവിനെ ഇത്രയേറെ രോഷാകുലനായി കണ്ടിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഭയന്നുപോയ താനും കുട്ടികളും ഇഫ്തിക്കറിന്റെ ആജ്ഞകള്‍ അനുസരിക്കുകയായരുന്നുവെന്നും ഫര്‍സാന പറഞ്ഞു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ഫര്‍സാന കോടതിയില്‍ മൊഴി നല്‍കിയത്. ഒരമ്മയെന്ന നിലയില്‍ ഷഫീല ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് താന്‍ കരുതുന്നതായും ഫര്‍സാന കോടതിയെ അറിയിച്ചു.

എന്നാല്‍ ഷഫീലയെ കൊന്നു എന്ന ആരോപണം ഫര്‍സാന വീണ്ടും നിഷേധിച്ചു. സംഭവദിവസം രാത്രി ഇഫ്തിക്കര്‍ ഷഫീലയെ
മര്‍ദ്ദിച്ചതല്ലാതെ കൊന്നിട്ടില്ലെന്ന് ഫര്‍സാന പറഞ്ഞു. മൊഴി നല്‍കുന്ന സമയത്തെല്ലാം ഫര്‍സാന കരയുന്നുണ്ടായിരുന്നു. സംഭവ ദിവസം നടന്നതെന്തെന്ന ക്യൂന്‍സ് കോണ്‍സലിന്റെ ചോദ്യത്തിന് ഫര്‍സാന ഇങ്ങനെ മൊഴി നല്‍കി

ഷഫീലയെ മര്‍ദ്ദിക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ അടുക്കളയില്‍ നിന്ന് പുറത്തേക്ക് വരുന്നത്. ഇഫ്തിക്കര്‍ അവളെ രണ്ട് തവണ അടിക്കുകയും രണ്ട് തവണ ചവിട്ടുകയും ചെയ്തു. ഷഫീല മര്‍ദ്ദനം തടയാതെ കരയുന്നുണ്ടായിരുന്നു. മര്‍ദ്ദിക്കുന്നതിനിടയില്‍ നിനക്കായി ഞാന്‍ എന്തെല്ലാം ചെയ്തു എന്നിട്ടും നീ ഞങ്ങളെ നാണം കെടുത്തുകയാണന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. അവളെന്തു ചെയ്തുവെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ നിനക്ക് വിദ്യാഭ്യാസമില്ലേ, ഒന്നും മനസ്സിലാകത്തതുപോലെ നടിക്കുകയാണോ എന്ന് ചോദിച്ച് ദേഷ്യപ്പെട്ടു. ജീവിതത്തിലൊരിക്കലും ഇഫ്തിക്കര്‍ ഇത്രയേറെ ദേഷ്യപ്പെട്ട് ഞാന്‍ കണ്ടിട്ടില്ല. വീണ്ടും ഷഫീലയെ മര്‍ദ്ദിക്കാനൊരുങ്ങിയപ്പോള്‍ ഞാന്‍ തടഞ്ഞു. അപ്പോള്‍ എന്നേയും അടിച്ചു. എനിക്കൊപ്പം ഇളയകുട്ടിയും ഉണ്ടായിരുന്നു. അവള്‍ ഭയന്ന് കരയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അവളുമായി മുകളിലെ ബെഡ്‌റൂമിലേക്ക് പോയി. ഇഫ്തിക്കര്‍ തങ്ങളേയും മര്‍ദ്ദിക്കുമെന്ന് എനിക്ക് ഭയമുണ്ടായിരുന്നു. ഏതാണ്ട് ഇരുപത്തിയഞ്ച് മിനിട്ടിന് ശേഷം കാര്‍ പുറത്തുപോകുന്ന ശബ്ദം കേട്ടു. പുറത്തുവന്നപ്പോള്‍ ഷഫീലയേയും ഇഫ്തിക്കറിനേയും കാണാനുണ്ടായിരുന്നില്ല.

പിറ്റേദിവസം രാവിലെ ആറ് മണിയോടെയാണ് ഇഫ്തിക്കര്‍ മടങ്ങിയെത്തിയത്. കൂടെ ഷഫീലയെ കാണാത്തതുകൊണ്ട് അവളെവിടെയെന്ന് ഞാന്‍ അന്വേഷിച്ചു. ഇനി മേലില്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് ഇഫ്തിക്കര്‍ എന്നോട് പറഞ്ഞു. ഇഫ്തിക്കര്‍ വളരെ ദേഷ്യത്തിലായിരുന്നു. കണ്ണൊക്കെ വല്ലാതെ ചുവന്നിരുന്നു. ഇഫ്തിക്കര്‍ തന്നേയും കുട്ടികളേയും തല്ലുമെന്ന് ഭയന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാന്‍ പോയില്ല. അപ്പോഴും ഷഫീല എവിടെയെങ്കിലും ജീവനോടെ കാണുമെന്നാണ് ഞാന്‍ കരുതിയത് – ഫര്‍സാന കോടതിയില്‍ പറഞ്ഞു.

എത്രകാലമായി ഭര്‍ത്താവ് നിങ്ങളെ മര്‍ദ്ദിക്കാറുണ്ടെന്ന് അഭിഭാഷകന്റെ ചോദ്യത്തിന് കല്യാണം കഴിഞ്ഞ അന്നുമുതലൈന്ന് ഫര്‍സാന മറുപടി നല്‍കി. മറ്റ് കുട്ടികളുടെ സുരക്ഷയെ കരുതിയാണ് താന്‍ പോലീസിനോട് കളളം പറയാന്‍ തയ്യാറായതെന്ന് ഫര്‍സാന കോടതിയില്‍ പറഞ്ഞു. വിചാരണ സമയത്ത് കോടതിയില്‍ ഹാജരായിരുന്ന ഇളയ കുട്ടികള്‍ അമ്മയുടെ വെളിപ്പെടുത്തലുകള്‍ കേട്ട് കണ്ണ് തുടയ്ക്കുന്നത് കാണാമായിരുന്നു. ചെസ്റ്റര്‍ ക്രൗണ്‍ കോര്‍ട്ടില്‍ വിചാരണ തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.