ലണ്ടന്‍: ഇന്റലിജന്റ് കോഷന്റ് (ഐ.ക്യു) കുറഞ്ഞ ആള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് കോടതി വിലക്ക്. അലന്‍ എന്ന 41 കാരനോടാണ് കൂടെതാമസിക്കുന്ന ആളുമായി ബന്ധം പുലര്‍ത്തരുതെന്ന വിചിത്രമായ നിര്‍ദ്ദേശം ഹൈക്കോടതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ കുറേ നാളുകളായി അലന്‍ കൂടെത്താമസിക്കുന്ന ആളുമായി ലൈംഗികബന്ധം പുലര്‍ത്തുന്നുണ്ടായിരുന്നു. എന്നാല്‍ ഇയാളുടെ ഐ.ക്യു വെറും 48 ശതമാനമാണെന്ന് കണ്ടെത്തിയ പ്രാദേശിക കൗണ്‍സില്‍ കോടതിയെ സമീപിക്കുകയായിരുന്നു.
സെക്‌സ് മനുഷ്യജീവിതത്തിന്റെ അടിസ്ഥാനമാണെന്ന് നിരീക്ഷിച്ച കോടതി അലന് ലൈംഗിബന്ധത്തിലേര്‍പ്പെടാനുള്ള മാനസിക നിലയില്ലെന്നും കണ്ടെത്തി. ‘ബന്ധം’ തുടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രാദേശിക കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു അലന്‍ താമസിച്ചിരുന്നത്. കൂടെതാമസിക്കുന്ന കെറോണ്‍ എന്നയാളുമായാണ് ഇയാള്‍ ബന്ധം പുലര്‍ത്തിയതെന്ന് കൗണ്‍സില്‍ കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല