സൗദി അറേബ്യയില്‍ റമാദാന് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് കനത്ത ശിക്ഷാ നടപടികള്‍. ഈ നിയമം രാജ്യത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്. റമദാന് വ്രതമെടുക്കേണ്ട സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ ചെയ്താലാണ് കടുത്ത ശിക്ഷ നേരിടേണ്ടി വരിക.
റമദാന് വ്രതകാലം തുടങ്ങിയതിന്റെ ഭാഗമായാണ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്. സൗദിയില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ജോലിക്കു വരുമ്പോള്‍ തന്നെ അവര്‍ക്ക് ലഭിക്കുന്ന തൊഴില്‍ കരാറില്‍ ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങള്‍ പവിത്രതയോടെ സൂക്ഷിക്കണം ഉണ്ടാവും.
ഇതില്‍ റമദാന് വ്രതകാലത്തോട് അനാദരവ് കാണിക്കരുത് എന്നും ഉണ്ട്. അതുകൊണ്ട് തന്നെ പുണ്യമാസമായ റമദാനോട് അനാദരവ് കാണിച്ചാല്‍ തൊഴില്‍ കരാര്‍ റദ്ദാക്കുന്നതിന് പുറമെ രാജ്യത്തില്‍ നിന്നും കയറ്റി അയക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ ലഭിക്കും.
റമദാന് വ്രതം അനുഷ്ഠിക്കാത്ത ജോലിക്കാരുള്ള കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളെ ഈ നിയമത്തെ കുറിച്ചും ശിക്ഷാ നടപടികളെ കുറിച്ചും ബോധവത്കരിക്കണം എന്നും സൗദി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല