ലണ്ടന്‍ : പൊണ്ണത്തടിയന്‍മാരായ കുട്ടികളില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും ഹൃദ്രോഗം വരാനുളള സാധ്യത ഏറെയാണന്ന് പഠനം. ഹൃദ്രോഗം ഉണ്ടാകാനുളള ഘടകങ്ങളില്‍ ചുരുങ്ങിയത് ഒരെണ്ണമെങ്കിലും ഇവരില്‍ കാണാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. രണ്ട് വയസ്സു മുതല്‍ പതിനെട്ട് വയസ്സുവരെ പ്രായമുളള മുന്നൂറ് കുട്ടികളിലാണ് പഠനം നടത്തിയത്.
ഇവരില്‍ ഭൂരിഭാഗത്തിനും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമോ, കൊളസ്‌ട്രോളോ, പ്രമേഹമോ ഉളളവരാണ്. പൊണ്ണത്തടിയന്‍മാരായ കുട്ടികളില്‍ ഏറിയ പങ്കും സിംഗിള്‍ പേരന്റ് നിയന്ത്രണത്തില്‍ വളരുന്ന കുട്ടികളാണ്. ചെറുപ്പത്തില്‍ തന്നെ അമിതവണ്ണം വെയ്ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ആണ്‍കുട്ടികളാണ്.
അമിതവണ്ണമുളള കുട്ടികളിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുതലാണ്. ഇത് കുട്ടികളിലും കൗമാരക്കാരിലും ഒരു പോലെ ടൈപ്പ് 2 ഡയബറ്റിക്‌സ് കൂടാന്‍ കാരണമാകുന്നു. രക്ത സമ്മര്‍ദ്ദം ഉയരുന്നതും കൊഴുപ്പിന്റെ അളവ് ക്രമാതീതമായി കൂടുന്നതും വളരെ ചെറുപ്പത്തിലെ ഹൃദ്രോഗം പിടിപെടാന്‍ കാരണമാകുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പഠനം നടത്തിയ കുട്ടികളില്‍ ഒരാള്‍ക്ക് മാത്രമാണ് ആരോഗ്യപരമായ കാരണങ്ങളാല്‍ അമിതവണ്ണം ഉണ്ടായിട്ടുളളത്. ബാക്കി എല്ലാ കുട്ടികളിലും ജീവിത ശൈലിയാണ് അമിതവണ്ണത്തിന് കാരണമായത്. മൂന്നില്‍ രണ്ട് കുട്ടികള്‍ക്കും ഹൃദ്രോഗത്തിന് സാധ്യതയുണ്ട്. പഠനം നടത്തിയവരില്‍ പകുതി പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഒരു ശതമാനക്കിന് ടൈപ്പ് 2 പ്രമേഹവുമുണ്ട്. ഇതെല്ലാം അമിതവണ്ണത്തിന്റെ ഫലമായുണ്ടാകുന്ന രോഗങ്ങളാണ്. ബ്രട്ടീഷ് മെഡിക്കല്‍ ജേര്‍ണലാണ് ഇത് സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല