മഴ നിങ്ങളുടെ കുഞ്ഞുങ്ങളുടെ അവധിക്കാല ആഘോഷങ്ങളില്‍ കരിനിഴല്‍ വീഴ്്ത്തുന്നുവെന്ന പേടി നിങ്ങള്‍ക്കുണ്ടോ? മഴ കാരണം കുട്ടികള്‍ യാതൊരു ആക്ടിവിറ്റികളും ഇല്ലാതെ പൊണ്ണത്തടിയന്‍മാരായി മാറുമെന്ന് പേടിയുളള മാതാപിതാക്കളാണോ നിങ്ങള്‍. എങ്കിലിതാ അതിന് പരിഹാരമുണ്ട്. മഴയെ പേടിക്കാതെ കുട്ടികള്‍ക്ക് ആരോഗ്യകരമായ കളികളില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്ന ഒരു വെബ്ബ് സൈറ്റാണിത്. ആരോഗ്യപ്രദവും ഊര്‍ജ്ജദായകവുമായ നിരവധി കളികളാണ് കുട്ടികള്‍ക്കായി തയ്യാറാക്കിയ ഗെയിംസ്4 ലൈഫ് എന്ന വെബ്ബ്‌സൈറ്റിലുളളത്.
മ്യൂസിക്കല്‍ സ്റ്റാച്യൂ, ലിംബോ ടൂര്‍ണമെന്റ്, പ്ലെയിംഗ് സാര്‍ഡൈന്‍സ് തുടങ്ങി നിരവധി കളികളാണ് വെബ്ബ്‌സൈറ്റിലുളളത്. അടുത്തിടെ ഗെയിംസ് 4 ലൈഫ് നടത്തിയ സര്‍വ്വേയില്‍ മഴ പെയ്യുമ്പോള്‍ നാലില്‍ മൂന്ന് ഭാഗം മാതാപിതാക്കളും കുട്ടികള്‍ വീടിന് വെളിയില്‍ ഇറങ്ങുന്നത് അനുവദിക്കാറില്ല. വീടിനുളളില്‍ ഇരുന്ന് ടിവി കാണാന്‍ സമ്മതിക്കുകയാണ് ഇവര്‍ ചെയ്യാറ്. പത്തില്‍ നാല് കുട്ടികളും മഴയാണങ്കില്‍ വീടിനുളളിലിരുന്ന് വീഡീയോ ഗെയിം കളിക്കാറാണ് പതിവ്. മൂന്നിലൊന്നില്‍ താഴെ കുട്ടികളാണ് മഴയാണങ്കിലും പുറത്ത് പോയി കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാറുളളത്. യാതൊരു ആക്ടിവിറ്റിയുമില്ലാതെ മുറിയില്‍ തന്നെ ഇരിക്കുന്നത് ഹൃദ്രോഗങ്ങളും ടൈപ്പ് 2 പ്രമേഹവും വരാന്‍ കാരണമാകുമെന്ന് പബ്ലിക്ക് ഹെല്‍ത്ത് മിനിസ്റ്റര്‍ ആനീ മില്‍ട്ടണ്‍ പറഞ്ഞു.
ഇത്തരം കുട്ടികളെ ഉദ്ദേശിച്ചുകൊണ്ടാണ് ഗെയിംസ് 4 ലൈഫ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കാലാവസ്ഥ എന്തായാലും ഈ സൈറ്റ് കുട്ടികള്‍ക്ക് ഉപദേശവും പ്രചോദനവും നല്‍കും. ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ സഹായിക്കുകയും ചെയ്യും. പതിനൊന്ന് വയസ്സ് പ്രായമുളള കുട്ടികളില്‍ മൂന്നിലൊന്ന് ശതമാനവും അമിത വണ്ണമുളളവരാണന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ട് മുതല്‍ പതിനഞ്ച് വയസ്സുവരെ പ്രായമുളള കുട്ടികളില്‍ നാലില്‍ മൂന്ന് ഭാഗവും സ്ഥിരമായി ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ മടികാണിക്കാറുണ്ട്. ഇതില്‍ തന്നെ സമ്മറില്‍ കുട്ടികള്‍ യാതൊരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാതിരിക്കുകയാണ് ചെയ്യാറെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ പ്രൊഫസര്‍ റോജര്‍ മാക്കെറ്റ് പറഞ്ഞു.
കുട്ടികള്‍ കളിച്ച നടക്കുന്നതാണ് അവരുടെ ആരോഗ്യത്തിന് നല്ലത്. ഗെയിംസ് 4 ലൈഫ് അവരെ മഴക്കാലത്തും കൂടുതല്‍ കളിക്കാന്‍ പ്രേരിപ്പിക്കും. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഗൈഡ്‌ലൈന്‍സിന്റെ കണക്ക് അനുസരിച്ച് അഞ്ചു മുതല്‍ പതിനെട്ട് വയസ്സുവരെ പ്രായമുളള കുട്ടികള്‍ ചുരുങ്ങിയത് ഒരു മണിക്കൂര്‍ എങ്കിലും കളിക്കണം. രണ്ട് മുതല്‍ നാല് വയസ്സുവരെയുളള കുട്ടികള്‍ നാല് മണിക്കൂര്‍ ചുരുങ്ങിയത് കളിക്കേണ്ടതുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല