മൂന്ന് മക്കളുടെ മാതാപിതാക്കളായ വിക്ടോറിയയും ഡേവിഡ് ബെക്കാമും കുടുംബത്തിലേക്ക് വരാനിരിക്കുന്ന പുതിയ അതിഥിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ്.
ബ്രൂക്ക്ലിന്‍(11), റോമിയോ (8), ക്രസ്(5) എന്നിവരെക്കൂടാതെ തങ്ങളുടെ വീട്ടിലേക്ക് പുതിയൊരാള് കൂടി എത്തുന്നു എന്ന കാര്യം ഫേസ്ബുക്കിലൂടെയാണ് ഇവര്‍ അറിയിച്ചത്.
ആദ്യത്തെ മൂന്ന് കുട്ടികളും ആണ്‍കുട്ടികളായ ഇവര്‍ ഒരു പെണ്‍കുഞ്ഞിനുവേണ്ടി മോഹിച്ചിരുന്നതായും ഈ പ്രസവത്തിലൂടെ തങ്ങളുടെ ആ ആഗ്രഹം സഫവലമാകുമെന്നും ദമ്പതികള്‍ അറിയിച്ചു. തന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞ് പെണ്‍കുഞ്ഞാണെന്ന് സ്കാനിങ്ങിലൂടെ വ്യക്തമായെന്ന് ദമ്പതികള്‍ അറിയിച്ചതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യു.കെയിലാണോ കാലിഫോര്ണിയയിലാണോ ഈ കുഞ്ഞ് ജനിക്കുക എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ബ്രൂക്ക്ലിനും റോമിയോയും ലണ്ടനിലാണ് ജനിച്ചത്. എന്നാല്‍ ഡേവിഡ് റയല്‍ മാഡ്രിഡ് കളിക്കാരനായിരിക്കുന്ന കാലത്ത് മാഡ്രിഡില്‍ വച്ചായിരുന്നു ക്രസിന്റെ ജനനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല