ബാബു ചാഴിക്കാടന് ഇന്നും ജനമനസ്സുകളില്‍ ജീവിക്കുന്ന ഒരു നേതാവാണ് എന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവും, ഇടുക്കി എംഎല്‍എയുമായ റോഷി അഗസ്റ്റിന് പറഞ്ഞു. യുകെ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയന്‍െറ ആഭിമുഖ്യത്തില്‍ ഈസ്റ്റ് ഹാം യൂണിറ്റിന്റെ ആതിഥേയത്തില്‍ നടത്തിയ 21-ാമത് ബാബു ചാഴിക്കാടന് മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് ടെലഫോണ്‍ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റീജനല്‍ പ്രസിഡന്റ് സോജി ടി. മാത്യു അധ്യക്ഷത വഹിച്ചു. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോബ് മൈക്കിള്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് ഇസ്റ്റ് ഹാം യൂണിറ്റ് പ്രസിഡന്റ് കോശി സാം നിരണം പതാക ഉയര്‍ത്തികൊണ്ട് ആരംഭിച്ച ടൂര്‍ണമെന്റില്‍ ഡോ. ജോഷി മുഖ്യാതിഥിയായി ടീം അംഗങ്ങളെ പരിചയപ്പെടുത്തി. മത്സരങ്ങളില്‍ ലിബിന് ജോസഫ് ക്യാപ്റ്റാനയുള്ള കെസി(എം) വെബ്ലി നേതൃത്വം നല്കിയ ടീം ഒന്നാം സ്ഥാനവും ജോബിന് സ്റ്റീഫന്‍ ക്യാപ്റ്റനായ കെസി(എം)വാള്ത്താസ്റ്റോ രണ്ടാം സ്ഥാനവും ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് നേതൃത്വം നല്കിയ ഈസ്റ്റ് ഹാം മൂന്നാം സ്ഥാനവും നേടി.
തിരുവല്ല മുന്‍ എംഎല്‍എ പി.സി. തോമസ് മെമ്മോറിയല്‍ നല്ല കളിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ ട്രോഫികള്‍ ബെസ്റ്റ് ബൌളര്‍ ലിനീഷ് ലൂക്കോസ് വാള്ത്താംസ്റ്റോയും ബെസ്റ്റ് ബാറ്റ്സ്മാനായി സുനില്‍ ബേബി ക്രോയിഡോണും നേടി. തുടര്‍ന്ന് വിജയികള്‍ക്ക് പ്രസിഡന്റ് സോജി ടി. മാത്യു ഭാരവാഹികളായ എബി പൊന്നാംകുഴി, തോമസ് ജോസഫ് വെട്ടികാട്, ജിജോ മുക്കാട്ടില്‍, അനീഷ് കുട്ടി ജോസഫ്, ജോസ് ചെങ്ങളം, സണ്ണി അഗസ്റ്റ്യന്‍, കോശി സാം നിരണം, ജിജി കുരുവിള തുടങ്ങിയവര്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ജോബിന് സ്റ്റീഫന്റെ നന്ദിയോടുകൂടി ടൂര്‍ണമെന്റ് അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല