പുതിയൊരു ക്രഡിറ്റ് കാര്‍ഡ് പദ്ധതിയാണിത്. ആയിരം പൗണ്ടിന് വെറും 62 പെന്നി മാസപ്പലിശ. കൊളളാമല്ലോ എന്നോര്‍ത്ത് ചെന്ന് ചാടാന്‍ വരട്ടെ. പദ്ധതിയെ കുറിച്ച് വിശദമായി അന്വേഷിച്ചിട്ട് പോരെ ചെന്ന് തലവെച്ച് കൊടുക്കുന്നത്. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോഴാണ് വെറും 1.45 ശതമാനം മാസം ചാര്‍ജ് ഈടാക്കി പൂജ്യം ശതമാനം പലിശ നിരക്കില്‍ പണം ലഭിക്കുന്നത്. ബാര്‍ക്ലേസ് ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡുപയോഗിച്ചാണ് ആകര്‍ഷകമായ ഈ വ്യവസ്ഥയില്‍ പണം ലഭിക്കുന്നത്. ആഗസ്റ്റ് ഒന്‍പത് വരെയാണ് ഈ സ്പെഷ്യല്‍ ഓഫര്‍ ലഭിക്കുക. പദ്ധതി നല്ലതൊക്കെ തന്നെ എന്നാല്‍ കാര്‍ഡിലെ കാലാവധിക്കുളളില്‍ മുഴുവന്‍ തുകയും അടച്ചുതീര്‍ത്തില്ലെങ്കില്‍ ബാക്കി വരുന്ന തുകയ്ക്ക് 17.9 ശതമാനമാണ് മാസപ്പലിശയായി ബാങ്ക് ഈടാക്കുന്നത്.
0% ബാലന്‍സ് ട്രാന്‍സ്ഫറിന് പലിശയില്ല
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശനിരക്ക് 0.5 ശതമാനം ആണെങ്കിലും ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക് വളരെ ഉയര്‍ന്നതാണ്. മാസം മുഴുവന്‍ തുകയും അടച്ച് തീര്‍ക്കേണ്ടതില്ലെന്ന് ബാങ്ക് പറയുമ്പോഴും നിങ്ങള്‍ അടച്ചുതീര്‍ക്കേണ്ട തുക കൂടുതലായിരിക്കും.
ഇപ്പോള്‍ ക്രഡിറ്റ് കാര്‍ഡിന് ഈടാക്കുന്ന വാര്‍ഷിക പലിശ നിരക്ക് പതിനെട്ട് ശതമാനമാണ്. അതായത് സാധാരണ ഒരു ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ ആയിരം രൂപ വായ്പ എടുത്താല്‍ വര്‍ഷം തിരിച്ചടേക്കേണ്ട പലിശ 180 പൗണ്ട് ആയിരിക്കും. ദീര്‍ഘകാലത്തേക്ക് വായ്പ എടുക്കുമ്പോള്‍ ഇതൊരു വലിയ തുക ആവുകയും ചെയ്യും.
ഇവിടെയാണ് 0% ബാലന്‍സ് ട്രാന്‍സ്ഫര്‍ കാര്‍ഡ് തുണയാകുന്നത്. നിലവിലുളള നിങ്ങളുടെ കാര്‍ഡ് ബാലന്‍സ് 0% ഡീലിലേക്ക് മാറ്റുക. ഇത്തരത്തില്‍ മാറ്റിയ വായ്പക്ക് നിശ്ചിത കാലാവധിക്കുളളില്‍ പലിശ നല്‍കേണ്ടതില്ല. നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമായ 0% ഡീലില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കാലാവധി 23 മാസമാണ്. അതായത് രണ്ടുവര്‍ഷത്തേക്ക് നിങ്ങള്‍ക്ക് പലിശയില്ലാതെ കടം അടച്ചുതീര്‍ക്കാമെന്ന് സാരം.
ഫീസിനെ കുറിച്ച് മറക്കരുത്.
എന്നാല്‍ നിങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്ന തുകയ്ക്ക് ഒരു ഫീസ് ബാങ്ക് ഈടാക്കുന്നുണ്ട്. സാധാരണയായി മൂന്ന് ശതമാനമാണ് ഫീസായി ബാങ്ക് ഈടാക്കുന്നത്. ആതായത് ഓരോ 1000 പൗണ്ടിനും 30 പൗണ്ട് വീതം നല്‍കണം. 0% ബാലന്‍സ് ട്രാന്‍സ്ഫറില്‍ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. 1. എത്ര കാലാവധിക്കുളളില്‍ നിങ്ങള്‍ തുക അടച്ച് തീര്‍ക്കണം. (എത്ര കൂടുതല്‍ കിട്ടുന്നോ അത്രയും നല്ലത്). 2. എത്ര ഫീസ് ഈടാക്കുന്നു ( ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്നത് മികച്ചത്)
ബാര്‍ക്ലേസിന്റെ പ്ലാറ്റിനം വിസ കാര്‍ഡിന് പലിശരഹിത കാലാവധി 21 മാസമാണ്. ഇതിന് 1.3 ശതമാനമാണ് ഫീസ്. ഇവരുടെ തന്നെ 22 മാസത്തെ കാലാവധിക്ക് 1.45 ശതമാനം ഫീസായി നല്‍കണം. എച്ച്എസ്ബിസിയുടെ 23 മാസ കാലാവധിയുളള പദ്ധതിക്ക് 3.3ശതമാനമാണ് ഫീസ്. നാറ്റ് വെസ്റ്റ് ബാങ്കിന്റെ പ്ലാറ്റിനം മാസ്റ്റര്‍ കാര്‍ഡിന് 22 മാസത്തെ കാലാവധി ഉണ്ടെങ്കിലും 3.2 ശതമാനം ഫീസായി നല്‍കേണ്ടി വരും. ഹാലിഫാക്സ് മാസ്റ്റര്‍ കാര്‍ഡിന് 22 മാസത്തെ കാലാവധിയും 3.5 ശതമാനം ഫീസുമാണ് ഉളളത്. തീര്‍ച്ചയായും ബാര്‍ക്ലേസിന്റെ പദ്ധതിക്ക് തന്നെയാണ് ഉപഭോക്താക്കളുടെ ഇടയില്‍ കൂടുതല്‍ അംഗീകാരം കിട്ടിയിട്ടുളളത്. പദ്ധതിക്ക് ആഗസ്റ്റ് ഒന്‍പത് വരെ മാത്രമേ കാലാവധിയുളളു. ഫീസ് കുറവാണ് എന്നതാണ് ബാര്‍ക്ലേസിന്റെ പദ്ധതി ആകര്‍ഷകമാകുവാന്‍ കാരണം.
എന്തുകൊണ്ട് ബാര്‍ക്ലേസ്
മുന്‍പ് സൂചിപ്പിച്ചത് പോലെ ബാര്‍ക്ലേസിന്റെ 0% ഡീലിനോട് ആളുകള്‍ക്ക് ആഭിമുഖ്യമുണ്ടാകാന്‍ കാരണം ചുരുങ്ങിയ ഫീസ് തന്നെയാണ്. ബാര്‍ ക്ലേസിന്റെ 21 മാസത്തെ കാലാവധിയുളള പദ്ധതിക്ക് 1.3 ശതമാനമാണ് ഫീസ്. അതായത് 21 മാസത്തേക്ക് 13 പൗണ്ട്. അതായത് മാസം വെറും 62 പെന്നി. ബാര്‍ക്ലേസിന്റെ തന്നെ 22 മാസത്തെ പദ്ധതിക്ക് മാസം 66 പെന്‍സ് ഫീസായി നല്‍കണം. മറ്റ് ബാങ്കുകളുടെ എല്ലാം ഫീസ് ബാര്ക്ലേസിന്റേതിന് ഇരട്ടിയാകും. അതുകൊണ്ട് തന്നെ ഈ സമ്മറിലെ 0% ബാലന്‍സ് ഡീലില്‍ മുന്നില്‍ നില്‍ക്കുന്നത് ബാര്‍ക്ലേസ് കാര്‍ഡ് തന്നെയാണ്. എന്നാല്‍ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുളള അവസാന തീയതി ആഗസ്റ്റ് ഒന്പതാണന്ന കാര്യം മറക്കേണ്ട.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല