ലണ്ടന്‍ : യുകെയിലെ ഗര്‍ഭിണികളായ സ്ത്രീകളില്‍ പകുതിയും തങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനാവശ്യമായ വൈറ്റമിനുകള്‍ കഴിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നതായി സര്‍വ്വേ. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ ഫോളിക് ആസിഡും വിറ്റാമിന്‍ ഡിയും കഴിക്കുന്ന ഗര്‍ഭിണികളുടെ എണ്ണം നാല്പത്തിയെട്ട് ശതമാനത്തില്‍ താഴെയാണന്നാണ് സര്‍വ്വേ ഫലം. ഗര്‍ഭിണികളാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ മുതല്‍ പന്ത്രണ്ട് ആഴ്ച ഗര്‍ഭമുളള സ്ത്രീകള്‍ വരെ ദിവസം 400 മൈക്രോഗ്രോ ഫോളിക് ആസിഡ് കഴിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. കുഞ്ഞുങ്ങള്‍ക്ക് നാഡീ സംബന്ധമായ തകരാറുകള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.
ഗര്‍ഭിണികളായ സ്ത്രീകളും മുലയൂട്ടുന്ന അമ്മമാരും എല്ലാ ദിവസവും പത്ത് മൈക്രോഗ്രാം വൈറ്റമിന്‍ ഡി കഴിക്കണമെന്ന് ഈ വര്‍ഷമാദ്യം യുകെയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. കുട്ടികള്‍ക്ക് റിക്കറ്റ്‌സ് എന്ന അസുഖം വരാതിരിക്കാന്‍ സഹായിക്കുമെന്നതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. അടുത്തിടെ ലണ്ടനിലെ കിംഗ്‌സ് കോളേജിന്റെ വുമണ്‍സ് ഹെല്‍ത്ത് വിഭാഗം നടത്തിയ പഠനത്തില്‍ ഏതാണ്ട് 21 മുതല്‍ 48 ശതമാനം സ്ത്രീകള്‍ മാത്രമേ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ ഫോളിക് ആസിഡ് കഴിക്കുന്നുളളു എന്ന് കണ്ടെത്തിയിരുന്നു. പ്രായം കുറഞ്ഞ സ്ത്രീകളും ദരിദ്രമായ ചു്റ്റുപാടുകളില്‍ നിന്ന് വരുന്നവരും ഇ്ത്തരം അത്യാവശ്യ വൈറ്റമിനുകള്‍ കഴിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്താറുണ്ട്. അമിത വണ്ണമുളള സ്ത്രീകളില്‍ വൈറ്റമിന്റെ അളവ് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ആവശ്യത്തിന് പോഷണമില്ലാത്ത ഭക്ഷണം കഴിക്കുന്നവരാണ് ഇവരെന്നതാണ് കൂടുതല്‍ വൈറ്റമിന്‍ സപഌമെന്റ് നല്‍കേണ്ടി വരുന്നതിന്റെ കാരണം.
മുന്‍കൂട്ടി നിശ്ചയിക്കാതെ ഗര്‍ഭിണികളാകുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതും അമിതവണ്ണമുളള സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നതും വൈറ്റമിന്‍ സപ്ലിമെന്റേഷന്‍ പ്രോഗ്രാമിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതായി ഇത് സംബന്ധിച്ച പഠനം നടത്തിയ ഡോക്ടര്‍മാരായ സൂസന്‍ ഡക്ക് വര്‍ത്ത് തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വെറ്റമിന്‍ ഡെഫിഷ്യന്‍സിയുളള ആളുകളില്‍ വെറ്റമിന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണമെത്തിക്കുന്ന തരത്തിലുളള ഒരു പദ്ധതിക്കാണ് രൂപം നല്‍കേണ്ടത്. എല്ലാ ഗര്‍ഭിണികള്‍ക്കും സൗജന്യമായി അവശ്യ വൈറ്റമിനുകള്‍ എത്തിച്ച് നല്‍കാനുളള പദ്ധതികളും ഇതോടൊപ്പം തയ്യാറാക്കേണ്ടതുണ്ടന്ന് അവര്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍്‌പ്പെടുണമെന്ന് കര്‍ശനമായ നിര്‍ദ്ദശം ന്ല്‍കണം. അമേരിക്ക ഉള്‍പ്പെടെ പല രാജ്യങ്ങളിലും ഇത്തരം നിര്‍ദ്ദേശങ്ങള്‍ നട്പ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ആവശ്യ വൈറ്റമിനുകളായ വിറ്റാമിന്‍ എ,ബി, സി, ഇ എന്നിവ ഗര്‍ഭകാലത്ത് സപ്ലിമെന്റേഷന്‍ പ്രോഗ്രാം വഴി നടപ്പിലാക്കരുതെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഗര്‍ഭം അലസിപ്പോകുന്നതുപോലുളള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നതിനാലാണ് ഇത്്. മാതാവിന്റേയും കുട്ടികളുടേയും ആരോഗ്യത്തിന് വൈറ്റമിന്‍ നല്‍കുന്ന് സംഭാവനകളെ കുറിച്ച് വിശദമായ ഗവേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല