1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2012

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് നടന്‍ ദിലീപ്. അവാര്‍ഡ് പ്രഖ്യാപിച്ച ദിവസം തന്നെ ആ ചിത്രത്തിലെ അഭിനയത്തിന് ദിലീപ് അവാര്‍ഡ് അര്‍ഹിക്കുന്നില്ലെന്ന് തിലകന്‍ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ തിലകന്റെ പ്രതികരണത്തെ കുറിച്ച് പറഞ്ഞ് വെറുതേ വിവാദമുണ്ടാക്കേണ്ടന്ന നിലപാടാണ് ദിലീപ് സ്വീകരിച്ചത്. തനിക്ക് അവാര്‍ഡ് നല്‍കുന്നില്ലെന്ന്് പരാതിപ്പെട്ടു നടന്ന ദിലീപിനെ തേടി അപ്രതീക്ഷിതമായാണ് മികച്ച നടനുള്ള പുരസ്‌കാരം വന്നു ചേര്‍ന്നത്. ഇടിവെട്ടേറ്റതു പോലെ എന്നായിരുന്നു ദിലീപിന്റെ പ്രതികരണം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ സലിം കുമാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയെങ്കിലും വിവാദത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ തന്നെയാണ് ദിലീപിന്റെ തീരുമാനം.

തിലകന്റെ വാക്കുകളെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് അദ്ദേഹത്തെ പോലെയുള്ള മുതിര്‍ന്ന താരത്തിന് എന്തും പറയാമെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. തിലകനെ പോലെ അനുഭവ സമ്പത്തുള്ള നടന് ഏതു വിഷയത്തെ കുറിച്ചും അഭിപ്രായം പറയാം. അതില്‍ തെറ്റില്ല. ഇന്ത്യയില്‍ ഏതൊരു പൗരനും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതു പോലെ തന്നെ തിലകനും അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ.

വീട്ടിലെ കാരണവര്‍ക്ക് നമ്മളെ എന്തും പറയാം. താന്‍ സിനിമയില്‍ തുടക്കക്കാരന്‍ മാത്രമാണ്. വലിയവര്‍ സംസാരിക്കുമ്പോള്‍ മിണ്ടാതിരിക്കുക എന്നാതാണ് തന്റെ രീതി. തിലകന്‍ തന്റെ പേര് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.