താന്‍ സിനിമാ അഭിനയം നിര്‍ത്തുന്നുവെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് നയന്‍താര. നയന്‍താര അഭിനയം നിര്‍ത്തുന്നു എന്ന വാര്‍ത്ത നിഷേധിച്ചാണ് നടി ഇങ്ങനെ പറഞ്ഞത്.
നയന്‍താര ‘ശ്രീരാമരാജ്യം’ എന്ന തെലുങ്ക് ചിത്രത്തിന് ശേഷം അഭിനയം നിര്‍ത്തുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് ഒരു തെലുങ്ക് മാഗസിനില്‍ നയന്‍സിന്റേതെന്ന പേരില്‍ ഒരു എക്‌സ്‌ക്‌ളൂസീവ് ഇന്‍ര്‍വ്യൂ വന്നിരുന്നു. ശ്രീരാമരാജ്യത്തിന്റെ സെറ്റില്‍ വച്ച് ടൈംസ് ഒഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രൂക്ഷമായ ഭാഷയിലാണ് താന്‍ അഭിനയം നിര്‍ത്തുന്നുവെന്ന വാര്‍ത്തയോട് നയന്‍താര പ്രതികരിച്ചത്.
എന്നെ വന്ന് കാണുകയോ സംസാരിക്കുകയോ ചെയ്യാതെയാണ് ഇത് മെനെഞ്ഞെടുത്തത്. താന്‍ ആ തെലുങ്ക് മാഗസിന് ഇങ്ങനെയൊരു അഭിമുഖം നല്‍കിയിട്ടില്ലെന്നും നയന്‍സ് ആണയിട്ടു പറഞ്ഞു.
ശ്രീരാമരാജ്യം എന്ന ചിത്രം തന്റെ അവസാനത്തെ ചിത്രമായിരിക്കുമെന്നും, കാമുകന്‍ പ്രഭുദേവയുടെ ആവശ്യ പ്രകാരമാണ് അഭിനയരംഗത്തോട് വിട പറയുന്നതെന്നുമാണ് നയന്‍താരയെ ഉദ്ധരിച്ചു കൊണ്ട് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തത്.
‘ഞാന്‍ ഒരു ചിത്രം കമ്മിറ്റ് ചെയ്യുന്നുവെന്നോ, സിനിമാ അഭിനയം നിര്‍ത്തുന്നുവെന്നോ ആരോടും, ഒരിടത്തും പറഞ്ഞിട്ടില്ല’- അതിരോഷത്തോടെ നയന്‍താര പറഞ്ഞു. മറ്റുള്ള നടിമാരെക്കാള്‍ മാദ്ധ്യമങ്ങള്‍ എന്നെക്കുറിച്ച് കൂടുതല്‍ എഴുതിയിട്ടുണ്ട്. അവ അംഗീകരിക്കാനോ, നിഷേധിക്കാനോ പോയിട്ടില്ല. പക്ഷേ ഇങ്ങനെയൊരു ഇന്റര്‍വ്യൂ കെട്ടിച്ചമച്ചത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും നയന്‍സ് പറഞ്ഞു. അഭിമുഖം പുറത്തുവിട്ടവരോട് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെടുമെന്നും നടി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല