1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2012

ലണ്ടന്‍ : അറുപത്തിരണ്ടു കാരനായ ഫ്രാങ്ക് ഡോഗന്‍ തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് കണ്ണിലെ അണുബാധ മാറാനുളള മരുന്നുകള്‍ വാങ്ങാനായിരുന്നു. അവസാനം കണ്ണിലെ അസുഖം ഭേദമാക്കിയതോ തൊണ്ണൂറ്റിഒന്‍പത് പെന്നി വിലയുളള ഒരു ബോട്ടില്‍ തേന്‍. ചെറുപ്പത്തില്‍ അമ്പും വില്ലും ഉപയോഗിച്ച് കളിക്കുമ്പോള്‍ പറ്റിയ അപകടമാണ് ഫ്രാങ്കിനെ നിത്യവേദനയിലേക്ക് തളളിവിട്ടത്. അന്നുണ്ടായ അപകടം ചികിത്സിച്ച് ഭേദമാക്കിയെങ്കിലും പിന്നീട് അവിടെ ബ്ലെഫാരിറ്റിസ് എന്ന അണുബാധയായി മാറുകയായിരുന്നു. ഡോക്ടര്‍മാരെ കണ്ട് നിരവധി മരുന്നുകള്‍ മാറി മാറി ഉപയോഗിച്ചെങ്കിലും ഒന്നും ശ്ശ്വതമായ പരിഹാരം നല്‍കിയില്ല.

ഒരിക്കല്‍ ജറുസലേമില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയതാണ് ഫ്രാങ്കിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. അവിടെ വച്ച് കൈമുറിഞ്ഞപ്പോള്‍ തേന്‍ മരുന്നായി ഉപയോഗിക്കാനാണ് ഫ്രാങ്കിന് ലഭിച്ച നിര്‍ദ്ദേശം. മുറിവ് വളരെ വേഗം ഭേദമായത് കണ്ടപ്പോള്‍ അദ്ദേഹം തന്നെ ആ തേന്‍ തന്റെ ഇടതു കണ്‍പോളകള്‍ക്ക് മുകളില്‍ പുരട്ടുകയായിരുന്നു. ഒരു പരീക്ഷണമെന്ന നിലയിലാണ് താന്‍ ഇത് ചെയ്തതെന്ന് ഫ്രാങ്ക് വ്യക്തമാക്കുന്നു. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ തന്നെ അണുബാധ പൂര്‍ണ്ണമായും മാറുകയുണ്ടായി. ഒരു ഫ്രിഡ്ജ് നിറയെ കണ്ണിലൊഴിക്കാനുളള മരുന്നുമായി നടക്കുന്ന ഫ്രാങ്കിന് തന്റെ കണ്ണിന്റെ അസുഖം ഭേദമായെന്ന് വിശ്വസിക്കാനേ ആകുന്നില്ല.

ഡിജെയായി ജോലി ചെയ്തിരുന്ന ഫ്രാങ്ക് ഡോഗന് പന്ത്രണ്ട് വയസ്സുളളപ്പോഴാണ് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നത്. ലോകത്തെ മുന്തിയ ഹോട്ടലുകളില്‍ ഡിജെയായി ജോലിചെയ്തിരുന്ന ഡോഗന് തന്റെ വരുമാനത്തിന്റെ വലിയൊരു പങ്കും ഡോക്ടര്‍മാര്‍്ക്കും മരുന്നുകള്‍ക്കുമായി മാറ്റിവെയ്ക്കുകയായിരുന്നു. ചൊറിച്ചിലും വേദനയുമായി ഇടതുകണ്ണിന് കടുത്ത ബുദ്ധിമുട്ടുകളാണ് അനുഭവപ്പെട്ടത്. കാഴ്ച നഷ്ടപ്പെട്ടതോടെ ഡോഗന്‍ ക്രിത്രിമ കണ്ണുപയോഗിക്കാന്‍ തുടങ്ങിയതാണ് അണുബാധയ്ക്ക് കാരണമായത്. പകല്‍ മുഴുവന്‍ ക്രിത്രിമ ക്ണ് വെയ്ക്കാന്‍ തുടങ്ങിയതോടെ കണ്ണില്‍ ചൊറിച്ചിലും അസ്വസ്ഥതകളുും അനുഭവപ്പെടാന്‍ തുടങ്ങി. എന്നാല്‍ അത് ഉപയോഗിച്ച് ശീലമായപ്പോഴേക്കും ബ്ലെഫാരിറ്റിസ് എ്ന്ന അണുബാധയുണ്ടായത്. കണ്ണിലൊഴിക്കുന്ന മരുന്നുകള്‍ മാറിമാരി പരീക്ഷിച്ചെങ്കിലും ഒന്നും വേദനക്ക് ശമനമുണ്ടാക്കിയില്ല.

ജറുസലേമിലേക്ക് അവധിക്കാല യാത്ര പോയപ്പോഴാണ് തേനിന്റെ മഹത്വത്തെകുറിച്ച് മനസ്സിലാക്കിയതെന്ന് ഫ്രാങ്ക് പറഞ്ഞു. തേനിന് ഒരു ആന്റി ബാക്ടീരിയല്‍ ക്വാളിറ്റിയുണ്ട്. അത് കടുത്ത അണുബാധയില്‍ നിന്ന് മുക്തി നല്‍കാന്‍ സഹായിക്കുമെന്നും ഫ്രാങ്ക് പറയുന്നു. മുന്‍പ് കടുത്ത വേദന വരുമ്പോള്‍ ഞാന്‍ ഉപയോഗിച്ചിരുന്നത് ജോണ്‍സണിന്റെ ടിയര്‍ ഫ്രീ ബേബി ഷാംപൂ ആണ്. ഷാംപൂ ഉപയോഗിച്ച് കണ്ണ് വൃത്തിയായി കഴുകുമ്പോള്‍ വേദനയ്ക്ക് അല്‍പ്പസമയത്തേക്ക് ഒരു ആശ്വാസം ലഭിക്കും. എന്നാല്‍ തേന്‍ ഉപയോഗിച്ച് കഴിഞ്ഞതോടെ കണ്ണിലെ അസ്വസ്ഥതകള്‍ പൂര്‍ണ്ണമായും മാറിയതായും ഫ്രാങ്ക് സാക്ഷ്യപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.