ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നടക്കുന്ന യു കെയിലെ അറ്റവും വലിയ മലയാളി കൂട്ടായ്മയും, കത്തോലിക് കണ്‍വന്‍ഷനുമായ യാഹോവയിരെ കണ്വന്ഷന് വിപുലമായ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ അരീനയില്‍ ഒരുങ്ങുന്നു. ഫാ. മാത്യു നായ്കനാംപറമ്പില് നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ഒന്‍പതിനായിരത്തോളം പേര് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആയിരക്കണക്കിന് കാറുകള്‍ എത്തുന്ന കണ്‍വന്‍ഷനില്‍ പാര്‍ക്കിംഗ് സംബന്ധിച്ച് വ്യക്തമായ ധാരണ ഉചിതമായിരിക്കും.
കോച്ചുകളില്‍ വരുന്നവര്‍ അരീനയ്ക്ക് സമീപമുള്ള എവ്ലിന് സ്ട്രീറ്റ്, മാന്‍വേഴ്സ് സ്ട്രീറ്റ് എന്നിവടങ്ങളില്‍ ആളെ ഇറക്കിയ ശേഷം സ്കറിങ്ങ്ടണ് റോഡിലെ സിറ്റി ഗ്രൗണ്ടില്‍ വാഹനം പാര്‍ക്ക് ചെയ്യണം. ഇവിടെ ഒരു ദിവസം പത്തു പൌണ്ട് പാര്‍ക്കിംഗ് ഫീസ് ആകും. കണ്വന്ഷന് കഴിയുമ്പോള്‍ എവ്ലിന് സ്ട്രീറ്റിലോ, മാന്‍വേഴ്സ് സ്ട്രീറ്റിലോ വന്നു ആളെ കയറ്റാവുന്നതാണ്. തിരികെ ആളെ എടുക്കുന്ന സമയവും, കയറുന്ന സ്ട്രീറ്റിന്റെ പേരും അതാത് കോച്ചുകളില്‍ വരുന്നവര്‍ ഡ്രൈവര്‍മാരെ ഓര്മിപ്പിക്കേണ്ടാതാണ്.
കാറില്‍ എത്തുന്നവര്‍ക്ക് അഞ്ചു സ്ഥലത്ത് പാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നു. അരീനയുടെ എതിര് വശത്തുള്ള എന്‍. സി. പി കാര്‍ പാര്‍ക്കിങ്ങാണ് ഏറ്റവും അടുത്തത്. രാവില്‍ ഒന്‍പതിന് മുന്‍പ് പാര്‍ക്ക് ചെയ്യുകയും വൈകിട്ട് എട്ടിന് മുന്‍പ് തിരികെ മടങ്ങുകയും ചെയ്യുന്നവര്‍ക്ക് മൂന്നര പൌണ്ട് പാര്‍ക്കിംഗ് ഫീസാകും. അല്ലാത്തവര്‍ പതിനൊന്നര പൌണ്ട് കൊടുക്കണം. പോസ്റ്റ് കോഡ് NG1 1LS .
അരീനയില്‍ നിന്നും അര മൈല്‍ ദൂരത്തിലുള്ള രണ്ടാമത്തെ പാര്‍ക്കിംഗ് ഏരിയയില്‍ നാല് പൌണ്ട് നിരക്കാകും. ട്രെയിന്‍ സ്റ്റേഷന് സമീപമാണ് ഈ പാര്‍ക്കിംഗ് ഗ്രൌണ്ട്. പോസ്റ്റ് കോഡ്: NG2 3AQ . പാര്‍ക്ക് ആന്‍ഡ് റൈഡില്‍ പാര്‍ക്കില്‍ പാര്‍ക്കിംഗ് സൌജന്യമാണ്.ഇവിടെ നിന്നും ട്രാമില്‍ വേണം അരീനയിലെക്ക് എത്തപ്പെടുവാന്. ട്രാമില്‍ ഏകദേശം പതിനഞ്ച് മിനിറ്റ് യാത്ര ചെയ്താല്‍ അരീന ട്രാം സ്റ്റോപ്പില്‍ എത്താം. ഒരാള്‍ക്ക് മൂന്നര പൌണ്ട് ചാര്‍ജ് ആകും. അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് യാത്ര സൌജന്യമാണ്. ഫാമിലി ടിക്കറ്റിന് എട്ടു പൌണ്ട് ആകും. ഇതില്‍ രണ്ട് മുതിര്‍ന്നവര്‍ക്കും, രണ്ട് കുട്ടികള്‍ക്കും യാത്ര ചെയ്യാം. പോസ്റ്റ് കോഡ് NG7 7NU .
ക്വീന്‍സ് ഡ്രൈവിലും, മക്ര ഐലന്‍ഡിലും നൂറു കാറുകള്‍ക്ക് വീതം പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുണ്ട്. യഥാക്രമം മൂന്നര, നാലര പൗണ്ട് പാര്‍ക്കിംഗ് ഫീസാകും. ഇതിന്റെ പോസ്റ്റ് കോഡുകള്‍ NG2 3AS , NG1 1AP .
പാര്‍ക്കിംഗ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് സാജുവിനെ ബന്ധപ്പെണ്ടാതാണ്. ഫോണ്‍: 07886231344 , 01158780235 .
ഇതേസമയം കണ്വന്ഷന് ദിവസം സെഹിയോന്‍ ടീം അംഗങ്ങളുടെ ഒന്നിലധികം കൌണ്ടറില്‍ നിന്ന് ലഭിക്കുന്ന സൌജന്യ പാസ് കാണിച്ചാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ. കണ്വന്ഷന് കഴിയുന്നത് വരെ പാസ്സ് സൂക്ഷിക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ ഇടയ്ക്ക് പുറത്തു പോകുന്നവര്‍ തിരികെ പ്രവേശിക്കുമ്പോള്‍ വീണ്ടും പാസ്സ് കാണിക്കേണ്ടതാണ്. കണ്വന്ഷന് ദിവസം മാത്രമേ സൌജന്യ പാസ് ലഭ്യമാകൂ. യു. കെ കണ്ടതില്‍ ഏറ്റവും വലിയ മലയാളിക്കൂട്ടായ്മയ്ക്ക് ഇനി 16 ദിനങ്ങള്‍ ശേഷിക്കെ അത്ഭുതങ്ങളുടെ പെരുമയ്ക്കും വചനത്തിന്റെ ശക്തി ദര്‍ശിക്കുന്നതിനും വിശ്വാസികള്‍ കാത്തിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല