മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളുടെ അവയവങ്ങള്‍ ആവശ്യമുളളവര്‍ക്ക് ദാനം ചെയ്യുന്നതിനായി അവരെ ജീവനോടെ സംരക്ഷിക്കാന്‍ എന്‍എച്ച്എസ് പദ്ധതി തയ്യാറാക്കുന്നു. അവയവം ആവശ്യമായി വരുന്ന സമയത്ത് സമ്മതപത്രം നല്‍കിയ പത്തൊന്‍പത് മില്യണ്‍ ആളുകള്‍ക്കാകും ആദ്യ പരിഗണന ലഭിക്കുക. എന്നാല്‍ മസ്തിഷ്‌കമരണം സംഭവിച്ച സമ്മതപത്രം നല്‍കാത്ത ആളുകളുടെ അവയവങ്ങളും ആവശ്യഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി അവരെ ജീവനോടെ സംരക്ഷിക്കുന്നതിനുളള പദ്ധതികളാണ് എന്‍എച്ച്എസ് തയ്യാറാക്കുന്നത്. ഇത് സംബന്ധിച്ച് രണ്ട് പദ്ധതികളാണ് എന്‍എച്ച് എസിന്റെ ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് വിഭാഗം തയ്യാറാക്കിയിരിക്കുന്നത്. പദ്ധതികള്‍ സംബന്ധിച്ച പൊതുജനങ്ങളുടേയും ആരോഗ്യ വിദഗ്ദ്ധരുടേയും അഭിപ്രായങ്ങള്‍ക്കായി ഒരു ഓണ്‍ലൈന്‍ സര്‍വ്വേയും നടപ്പിലാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 21 വരെയാണ് സര്‍വ്വേയുടെ സമയം. നിലവിലെ പദ്ധതിയില്‍ വലിയ തോതില്‍ മാറ്റം വേണ്ടിവരുമെന്നാണ് കരുതുന്നത്.
രണ്ട് കാര്യങ്ങളാണ് സര്‍വ്വേയില്‍ ചോദിച്ചിട്ടുളളത്. ജീവിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളെ അവയവ ദാനത്തിനായി ജീവന്‍ നിലനിര്‍ത്താനുളള ക്രിത്രിമ മാര്‍ഗ്ഗങ്ങളുപയോഗിച്ച് സംരക്ഷിക്കേണ്ടതുണ്ടോ? മരണം സുനിശ്ചിതമായ രോഗികളെ അവരുടെ ബന്ധുക്കള്‍ക്ക് അവസാനമായി കാണാനായി കുറച്ച് നേരത്തേക്ക് വെന്റിലേഷനില്‍ പ്രവേശിപ്പിക്കേണ്ടതുണ്ടോ? എന്നിങ്ങനെ രണ്ട് ചോദ്യങ്ങളാണ് സര്‍വ്വേയില്‍ ചോദിച്ചിട്ടുളളത്. എന്നാല്‍ രോഗിയെ വെന്റിലേഷനില്‍ പ്രവേശിപ്പിക്കുന്നത് അടുത്ത ബന്ധുക്കളെ അവയവ ദാനത്തിനായി പ്രേരിപ്പിക്കാനാണന്നതാണ് നിലവിലെ ആക്ഷേപം. ധാര്‍മ്മികമായി ഏറെ ചോദ്യങ്ങളുയര്‍ത്തുന്ന ഈ പദ്ധതി ബ്രട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ പരിഗണനയിലാണ്. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന നിലപാടിലാണ് അസോസിയേഷന്‍. മരണം കാത്ത് കിടക്കുന്ന ഒരു രോഗിയുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി അവരെ വെന്റിലേഷനില്‍ പ്രവേശിപ്പിക്കുന്നതിലെ ധാര്‍മ്മികവും നിയമപരവും പ്രൊഫഷണലുമായ വശങ്ങള്‍ പരിശോധിക്കാനാണ് സര്‍വ്വേ ആവശ്യപ്പെടുന്നത്.
1988ല്‍ ഇത്തരമൊരു പദ്ധതി റോയല്‍ ഡേവണ്‍, എക്‌സ്റ്റര്‍ ആശുപത്രികളില്‍ നടപ്പിലാക്കിയിരുന്നതാണ്. അന്ന് അവയവദാനത്തില്‍ അന്‍പത് ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായിരുവന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് നിയമപരമായി ശരിയല്ലെന്ന് കണ്ട് 1994ല്‍ ഈ പദ്ധതി നിര്‍ത്തലാക്കുകയായിരുന്നു. നിലവില്‍ അമേരിക്കയിലും സ്‌പെയിനിലും ഇത്തരമൊരു പദ്ധതി നിലവിലുണ്ട്.
അവയവദാനത്തില്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കിയവര്‍ക്കാണോ അതോ മരണാസന്നനായി കിടക്കുന്ന രോഗിക്കാണോ ആദ്യ പരിഗണന നല്‍കേണ്ടതെന്നും സര്‍വ്വേയിലെ ചോദ്യത്തിലുണ്ട്. അവയവങ്ങള്‍ കിട്ടാത്തത് കാരണം നിലവില്‍ ബ്രിട്ടനില്‍ 1000 ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. 2007ന് ശേഷം ആവയവദാനം ആവശ്യമായ രോഗികളുടെ എണ്ണത്തില്‍ 34 ശതമാനം വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ ട്രാന്‍സ്പ്ലാന്റേഷനില്‍ ഉണ്ടായ വര്‍ദ്ധനവ് 22 ശതമാനമാണ്. എന്നാല്‍ പ്രായമായവരുടെ അവയവങ്ങള്‍ സ്വീകരിക്കുന്നത് സ്വീകര്‍ത്താവിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന ഭയം ഡോക്ടര്‍മാര്‍ക്കുണ്ട്. ബ്രിട്ടനില്‍ വര്‍ഷം തോറും അഞ്ച്‌ലക്ഷം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ അതില്‍ വെറും മൂവായിരം ആളുകളെ അവയവദാനത്തിന് അനുകൂലമായ സാഹചര്യങ്ങളില്‍ മരിക്കുന്നുളളു. കഴിഞ്ഞവര്‍ഷം മാത്രം ഏതാണ്ട് 2150 ദാതാക്കളില്‍ നിന്നായി 4000 അവയവങ്ങള്‍ മാറ്റിവെച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല