1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2012

സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി നവാഗതനായ സുബിന്‍ ഒരുക്കുന്ന ചിത്രമാണ് ‘എന്റെ സത്യാന്വേഷണ പരീക്ഷകള്‍’. ഒരു കൊമേഡിയന്റെ ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങള്‍ പ്രമേയമാക്കി ഒരുക്കുന്ന ചിത്രം പക്ഷേ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മറ്റൊന്നുമല്ല സുരാജിന് നായികയെ കിട്ടാത്തതാണ് നിര്‍മ്മാതാവിനേയും സംവിധായകനേയും വലച്ചിരിക്കുന്നത്.

സുരാജിനെ നായകനാക്കി ഒരുക്കിയ ‘ഫീമെയില്‍ ഉണ്ണിക്കൃഷ്ണന്‍’ എന്ന സിനിമയ്ക്കും ഇത്തരമൊരവസ്ഥ വന്നിരുന്നു. സുരാജിനെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.ചിത്രത്തില്‍ സുരാജ് തികച്ചു വ്യത്യസ്തമായ ഗെറ്റപ്പിലാണ് എത്തുന്നത്. കൊമേഡിയന്റെ കഥയാണെങ്കിലും സിനിമയില്‍ കോമഡിയ്ക്ക് വലിയ പ്രാധാന്യമില്ല. അല്പം സീരിയസായ വേഷമാണ് ചിത്രത്തില്‍ തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് സുരാജ് തന്നെ വ്യക്തമാക്കിയിരുന്നു.

സുരാജിന്റെ നായികയായി പ്രിയാമണിയെത്തുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. നടിയ്ക്ക് ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രിയാമണി ഈ ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.