ഷെഫീല്‍ഡ് : ഷെഫീല്‍ഡിലെ ബാഡ്മിന്റണ്‍ ക്ലബ്ബ് അതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഫിര്വെയ്ല് സ്പോര്‍ട്ട്സ് സെന്ററില്‍ വച്ച് എബ്രഹാം ജോര്‍ജ്ജ്, വിന്‍സെന്റ് വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന് പ്രസിഡന്റ് മെറ്റിന് പപ്പാടി ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഫാ. തോമസ് മടക്കുംവീട്ടില് ക്ലബ്ബിനും അതിന്റെ നടത്തിപ്പുകാര്‍ക്കും ആശംസകള്‍ നേര്‍ന്നു.
മലയാളത്തനിമ നിലനിര്‍ത്തുന്നതിനായിട്ടാണ് ബാഡ്മിന്റണ്‍ ക്ലബ്ബിന് ഷെഫീല്‍ഡിലെ ബാഡ്മിന്റണ്‍ ക്ലബ്ബ് എന്നു പേരിട്ടത്. ഈ ക്ലബ്ബില്‍ 69 ദിവസങ്ങളില്‍ 46 മലയാളികള്‍ വിനോദത്തിനും വ്യായാമത്തിനുമായി ബാഡ്മിന്റണ്‍ കളിച്ചു. ജൂണ്‍ 20ന് മലയാളികള്‍ക്ക് മാത്രമായി ബാഡ്മിന്റണ്‍ (ഡബിള്‍സ്) ടൂര്‍ണമെന്റും നടത്തി. ഇപ്പോള്‍ എല്ലാ തിങ്കളാഴ്ചയും വൈകിട്ട് 6.15 മുതല്‍ ബാഡ്മിന്റണ്‍ കളിച്ചുവരുന്നു.
ബാഡ്മിന്റണ്‍ കളിക്കാന്‍ താല്‍പ്പര്യമുളളവര്‍ സെക്രട്ടറി ഷിബു ജോര്‍ജ്ജ് – 07891 234 372 എന്ന നമ്പരിലോ sheffieldiley@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല