1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2012

ലണ്ടന്‍ : ഡാനി ബോയല്‍ സംവിധാനം ചെയ്ത ഒളിമ്പിക് ഉത്ഘാടനചടങ്ങിലേക്ക് ഉപയോഗിച്ച 300 ഹോസ്പിറ്റല്‍ ബെഡുകള്‍ ടുണിഷ്യയിലെ ആശുപത്രികള്‍ക്ക് ദാനം ചെയ്യും. എന്‍എച്ച്എസിനെ പ്രകീര്‍ത്തിച്ചുകൊണ്ട് നടത്തിയ ഡാന്‍സിലായിരുന്നു മൂന്നൂറ് ഹോസ്പിറ്റല്‍ ബെഡുകള്‍ ഉപയോഗിച്ചത്. എല്‍ഇഡി ലൈറ്റുകളാള്‍ എന്‍എച്ച്എസ് എന്നും ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലെന്നും രേഖപ്പെടുത്തിയ കിടക്കകളാണ് ഇത്. ഇതിലെ ലൈറ്റുകളും മറ്റും മാറ്റിയശേഷമാകും കിടക്കകള്‍ നല്‍കുക. ഏതാണ്ട് പതിനഞ്ച് വോളന്റിയേഴ്‌സ് മൂന്ന് ദിവസം ശ്രമിച്ചാലെ ഇത്രയും കിടക്കകളിലെ എല്‍ഇഡി ലൈറ്റുകളും വയറുകളും ബാറ്ററികളും മറ്റും നീക്കാന്‍ കഴിയു.
ലൈറ്റുകളും മറ്റും നീക്കി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ടെയ്റ്റ് ടെക്‌നോളജീസ് എന്ന കമ്പനി കിടക്കകള്‍ ടുണീഷ്യയിലെത്തിക്കും. നാല്പത് അടി നീളമുളള എട്ട് കണ്ടെയ്‌നറുകളിലായാണ് ഇത്രയും കിടക്കകള്‍ ടുണീഷ്യയിലെത്തിക്കുന്നത്. ടുണീഷ്യയിലെ പ്രശസ്തമായ രണ്ട് ഹോസ്പിറ്റലുകളിലേക്കാണ് കിടക്കകള്‍ നല്‍കുന്നത്. 27 മില്യണ്‍ ചെലവഴിച്ച് നടത്തിയ ഉത്ഘാടന ചടങ്ങില്‍ ഏറ്റവും ഗംഭീരമായത് എന്‍എച്ച്എസിനെ പ്രകീര്‍ത്തിച്ചുകൊണ്ടുളള ഭാഗമായിരുന്നു. ഉത്ഘാടന ചടങ്ങില്‍ എന്‍എച്ച്എസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്ന് ഡാനിബോയല്‍ പറഞ്ഞു. എന്‍എച്ച്എസ് സെഗ്മെന്റില്‍ 600ഓളം യഥാര്‍ത്ഥ നഴ്‌സുമാരും എന്‍എച്ച്എസ് ജീവനക്കാരുമാണ് പങ്കെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.