ലണ്ടന്‍: വില്ല്യം രാജകുമാരന്‍ ‘ഫെന്റാസ്റ്റിക് ഹസ്ബന്റും’ ‘വണ്ടര്‍ഫുള്‍ കിംങ്ങുമാകു’മെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. സൂറിച്ചില്‍ ലോക കപ്പ് ക്യാന്‍വാസിങ്ങുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി കുറച്ചുസമയം ചിലവഴിച്ചശേഷമാണ് കാമറൂണ്‍ ഇങ്ങനെ പറഞ്ഞത്.
വില്ല്യം രാജകുമാരന്‍ കഴിവുറ്റ ഒരു യുവാവാണ്. ഏപ്രില്‍ 29ന് വിവാഹിതരാകുന്ന വില്ല്യമും കാമുകി കെയ്റ്റ് മിഡില്‍റ്റണു മാതൃകാ ദമ്പതികളാവും. ബ്രിട്ടന്റെ ചരിത്രത്തിലെ വലിയൊരു ഭാഗ്യമാകും ആ ഒരുമിച്ചുചേരലെന്നും അദ്ദേഹം പറഞ്ഞു.
വില്ല്യം എല്ലായ്‌പ്പോഴും ഏറ്റവും നല്ല ഭര്‍ത്താവായിരിക്കും. അതേപോലെ മഹാനായ ഒരു രാജാവായും അദ്ദേഹം മാറും. അദ്ദേഹത്തിന്റെ വിവാഹം നടക്കുന്ന ചരിത്ര മൂഹൂര്‍ത്തതിനായുള്ള കാത്തിരിപ്പിലാണ് ലോകം മുഴുവനും. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വിവാഹാഘോഷമായിരിക്കും വില്ല്യമിന്റേതെന്നും കാമറൂണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല