1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2012

മലയാളത്തിലെ ഏറ്റവും തിരക്കേറിയ സഹസംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍ ഇനി സ്വതന്ത്രസംവിധായകന്‍.; മമ്മൂട്ടിയെ നായകനാക്കിയാണ് മാര്‍ത്താണ്ഡന്റെ ആദ്യചിത്രം. ‘മുടിയനായ പുത്രന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബെന്നി പി നായരമ്പലമാണ്. അടുത്തവര്‍ഷത്തേക്ക് ഈ ചിത്രത്തിനായ് മമ്മൂട്ടി ഡേറ്റ് നല്‍കിയതെന്നറിയുന്നു.

ഷാജി കൈലാസ്, ലാല്‍, അന്‍വര്‍ റഷീദ് എന്നിവരുടെ പ്രധാനചിത്രങ്ങളില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന മാര്‍ത്താണ്ഡന്‍ ദി കിംഗ് ആന്റ് ദി കമ്മീഷണറിലാണ് സഹസംവിധായകനായി അവസാനമായി പ്രവര്‍ത്തിച്ചത്.

താരസംഘടനയായ അമ്മ കോഴിക്കോട്ട് നടത്തിയ ‘സൂര്യതേജസോടെ അമ്മ’ എന്ന സ്റ്റേജ് ഷോയുടെ സംവിധായകനിരയിലും ലാലിനൊപ്പം മാര്‍ത്താണ്ഡനുണ്ടായിരുന്നു. ക്‌ളീന്‍ എന്റര്‍ടെയിനര്‍ ശ്രേണിയിലുള്ള ചിത്രമായിരിക്കും ‘മുടിയനായ പുത്രന്‍’ എന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.