തുടക്കക്കാരനായ ശ്രീനാഥ് രാജേന്ദ്രനൊപ്പമുള്ള ആദ്യചിത്രം ‘സെക്കന്‍ഡ്ഷോ’യും അന്‍വര്‍ റഷീദിന്റെ നായകനായ ‘ഉസ്താദ് ഹോട്ടലും’ വിജയിച്ചതിന് പിന്നാലെ ഒരു ത്രില്ലര്‍ സിനിമയുടെ ഭാഗമാവുകയാണ് മമ്മൂട്ടിയുടെ മകന് ദുല്‍ഖര്‍.
രൂപേഷ് എന്ന നവാഗത സംവിധായകന് ഒരുക്കുന്ന സസ്പെന്‍സ് ത്രില്ലറിലാണ് അടുത്തതായി ദുല്‍ഖര്‍ അഭിനയിക്കുന്നത്. ആഗസ്ത് ആദ്യം കൊച്ചിയില്‍ ചിത്രീകരണമാരംഭിക്കും. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ചത് രൂപേഷായിരുന്നു.
ഇതിന് ശേഷം സമീര്‍ താഹിര്‍, അഴകപ്പന്‍, മാര്ട്ടിന് പ്രക്കാട്ട്, പ്രിയദര്ശന് എന്നിവരുടെ ചിത്രങ്ങളാണ് ദുല്‍ഖറിന് പൂര്‍ത്തിയാക്കാനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല