ലണ്ടന്‍: എന്‍ബിസിയുടെ ഒളിമ്പിക്ക്സ് റിപ്പോര്‍ട്ടിങ്ങിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഇന്റഡിപെന്ഡന്റ് ലേഖകന്‍ ഗൈ ആദംസിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി. എന്‍ബിസി ഒളിമ്പിക്ക്സ് പ്രസിഡന്റ് ഗ്യാരി സെന്കലിന്റെ ഇമെയില്‍ വിലാസം ട്വീറ്റ് ചെയ്യുകയും ചാനലിന്റെ ഒളിമ്പിക്ക്സ് ഉത്ഘാടന റിപ്പോര്‍ട്ടിങ്ങിനെ പരുഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്ത് മണിക്കൂറുകള്ക്കകണമാണ് നടപടി.
ലണ്ടന്‍ ഒളിമ്പിക്ക്സ് ഉദ്ഘാടന ചടങ്ങുകള്‍ തത്സമയ സംപ്രേക്ഷണം ചെയ്യുന്നതില്‍ ചാനല്‍ വീഴ്ച വരുത്തിയെന്നാണ് ഗൈ ആദംസിന്റെ പരാതി. ഈ പരാതി എന്‍ബിസി ഒളിമ്പിക്ക് പ്രസിഡന്റിനെ നേരിട്ടറിയിക്കാന്‍ താല്പര്യമുള്ളവര്ക്കുവേണ്ടിയാണ് ഇമെയില്‍ വിലാസം ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്വിറ്ററിന്റെ നിയമാവലി ആനുസരിച്ച് സ്വകാര്യ വ്യക്തികളുടെ വിവരങ്ങള്‍ ട്വീറ്റ് ചെയ്യുവാന്‍ പാടില്ല. ഈ നിയമം ലംഘിച്ചതിന്റെ പേരിലാണ് അക്കൗണ്ട് റദ്ദാക്കിയതെന്ന് ട്വിറ്റര്‍ അധികൃതര്‍ പറഞ്ഞു. ഇതിനു പുറമേ എന്‍ബിസിയുടെ പരാതിയും ലഭിച്ചിരുന്നു.
ട്വീറ്ററിന്െ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. താന്‍ നല്‍കിയത് സെന്കലിന്റെ സ്വകാര്യ ഇമെയില്‍ വിലാസമല്ലെന്നും ഔദ്യോഗിക വിലാസമാണെന്നുമാണ് ഗൈ ആദംസ് പറയുന്നത്.
ട്വിറ്ററിന്റെ നടപടി കടന്ന കൈയായിപോയെന്ന് ഇന്‍ഡിപെന്‍ഡന്റ് ഡെപ്യൂട്ടി എഡിറ്റര്‍ ആര്‍ച്ചി ബ്ലാന്റ് കുറ്റപ്പെടുത്തി. ഒളിമ്പിക്ക്സ് ഉത്ഘാടന ചടങ്ങ് സംപ്രേക്ഷണം ചെയ്യുന്നത് വൈകിച്ചതു വഴി കൂടുതല്‍ പരസ്യം കാണിക്കാനും അതു വഴി സാമ്പത്തിക ലാഭം ഉണ്ടാക്കാനുമാണ് എന്‍ബിസി ശ്രമിച്ചതെന്നാണ് ഗൈയുടെ പരാതി.
എന്‍ബിസി യൂണിവേഴസലിന്റെ ഒളിമ്പിക്ക്സ് തത്സമയ പരിപാടികളുടെ ഔദ്യോഗിക ആഖ്യാതാവാണ് ട്വിറ്റര്‍. ഇരു കമ്പനികളും ഒളിമ്പിക്സ് തുടങ്ങുന്നതിനു മുമ്പാണ് കരാറില്‍ ഏര്‍പ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല